Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsMollywoodNEWS

എന്നെ ഒന്നിനും കൊള്ളാത്തവളായി മാറ്റി നിര്‍ത്തി, വേദനകളിൽ നിന്നും തന്നെ കരകയറ്റിയ മന്ത്രവുമായി നടി മന്യ

തോല്‍ക്കാന്‍ ഭയമില്ലാത്തവര്‍ക്കും നാണം കുണുങ്ങി നില്‍ക്കാതെ മുന്നോട്ട് നടക്കുന്നവര്‍ക്കും ഉള്ളതാണ് വിജയം.

 കൊച്ചി : മലയാളത്തിന്റെ പ്രിയ നായികയാണ് മന്യ. വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ് താരം. വിദേശത്ത് സ്ഥിരതാമസമായ മന്യ സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി സംവദിക്കാറുണ്ട്. ജീവിതത്തിൽ നേരിടേണ്ടി വന്ന വേദനയെ തോൽപ്പിച്ച മന്ത്രത്തെക്കുറിച്ചു പങ്കുവയ്ക്കുകയാണ് താരം.

അച്ഛന്റെ വേർപാടും വേദനയും മാത്രമല്ല ജീവിതത്തിൽ ഒന്നിനും കൊള്ളാത്തവളായി മാറ്റി നിര്‍ത്തിയതിൽ ഒറ്റയ്ക്ക് കരഞ്ഞതുമെല്ലാം താരം സമൂഹമാധ്യമത്തിലെ കുറിപ്പിൽ പറയുന്നു.

read also: സോണി വിവാഹത്തിന് മുമ്പേ ഗർഭിണി, വിവാഹം കഴിഞ്ഞ് ആഘോഷിച്ചത് രണ്ട് പിറന്നാൾ, എന്നിട്ടും വയറ്റിലെ കുഞ്ഞിന് 5 മാസം!! ട്രോൾ

‘ജീവിതം എനിക്ക് അത്ര മാത്രം എളുപ്പമുള്ള കാര്യമായിരുന്നില്ല. അച്ഛനെ നഷ്ടപ്പെട്ടതു മുതല്‍, മുന്നോട്ട് ഒറ്റയ്ക്ക് ജീവിയ്ക്കാനും നിലനില്‍പ്പ് ഉണ്ടാക്കി എടുക്കാനും ഒരുപാട് സഹിച്ചു. ജീവിതത്തില്‍ ഒരുപാട് പരാജയങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നു. എന്നെ ഒന്നിനും കൊള്ളാത്തവളായി മാറ്റി നിര്‍ത്തി. ഞാന്‍ ഒറ്റപ്പെട്ടത് പോലെ തോന്നി. ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ. ഒരുപാട് കരഞ്ഞു. പക്ഷെ ഒരിക്കലും പിന്മാറരുത്, പരാജയപ്പെട്ട് പിന്നോട്ട് പോവില്ല എന്ന് ഞാന്‍ തീരുമാനിച്ച് ഉറപ്പിച്ചു. എന്റെ അവസാന ശ്വാസം വരെ പൊരുതിക്കൊണ്ടേയിരിയ്ക്കും.’

‘തോല്‍ക്കാന്‍ ഭയമില്ലാത്തവര്‍ക്കും നാണം കുണുങ്ങി നില്‍ക്കാതെ മുന്നോട്ട് നടക്കുന്നവര്‍ക്കും ഉള്ളതാണ് വിജയം. ഇപ്പോഴും, നിങ്ങള്‍ നിങ്ങളുടെ സ്വപ്‌നം ഒരുപാട് ദൂരെയാണെന്ന് കരുതുന്നുണ്ടെങ്കില്‍, ശ്രമിച്ചുകൊണ്ടേയിരിയ്ക്കുക.. വിജയം എത്രത്തോളം അടുത്താണെന്ന് പറയാന്‍ കഴിയില്ല. എന്റെ മന്ത്രം, ‘ഒരിക്കലും പിന്മാറരുത്’ എന്നതാണ്. ഓരോ ദിവസവും എന്നെ ഞാന്‍ സ്വയം പഠിപ്പിയ്ക്കുന്നതും, എന്റെ മക്കള്‍ക്ക് പറഞ്ഞു കൊടുക്കുന്നതും ഈ ഒരു പാഠമാണ്’- മന്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു

shortlink

Related Articles

Post Your Comments


Back to top button