CinemaGeneralLatest NewsMollywoodNEWS

എക്കാലത്തും പ്രേക്ഷകരിൽ ജീവിക്കുന്ന കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം: വിനയ് ഫോർട്ട്

500 വര്‍ഷം കഴിഞ്ഞാലും തന്റെ സിനിമകൾ പ്രേക്ഷകര്‍ ഓര്‍ക്കണം എന്ന് വിനയ് ഫോർട്ട്

ചെറുതും വലുതുമായ വേഷങ്ങളിലൂടെ എത്തി പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച നടനാണ് വിനയ് ഫോർട്ട്. ചുരുങ്ങിയ സമയംകൊണ്ട് തന്നെ നിരവധി ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രം മാലിക്കിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് വിനയ് ഫോർട്ട്. മികച്ച കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. എല്ലാ കാലത്തും പ്രേക്ഷകരിലൂടെ ജീവിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യാനാണ് തനിക്ക് ആഗ്രഹമെന്ന് പറയുകയാണ് വിനയ്. മാലിക്കിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ ഒടിടി പ്ലേയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ഒരു നടന്‍ എന്ന നിലയില്‍ എക്കാലത്തും പ്രേക്ഷകരില്‍ ജീവിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. എന്റെ സിനിമകള്‍ 500 വര്‍ഷം കഴിഞ്ഞാലും പ്രേക്ഷകര്‍ ഓര്‍ക്കണം. മാലിക്ക് അത്തരം ഒരു സിനിമയായിരുന്നു. ചില സംവിധായകര്‍ ടെക്‌നിക്കലി മികച്ച് നില്‍ക്കുന്നവരായിരിക്കും. ചിലരുടെ എഴുത്തായിരിക്കും മികച്ച് നില്‍ക്കുന്നത്. വളരെ കുറച്ച് സംവിധായകര്‍ക്കെ അവരുടെ അഭിനേതാക്കളില്‍ നിന്ന് വേണ്ടത് നേടിയെടുക്കാന്‍ സാധിക്കു. അതേ സമയം അറിവിന്റെ സ്റ്റോര്‍ഹൗസായ ചിലരുമുണ്ട്. മഹേഷ് ഏട്ടന്‍ ഈ പറഞ്ഞതിന്റെ എല്ലാം മിശ്രിതമാണ്. റോക്കറ്റ് സൈന്‍സിനെ കുറിച്ച് പോലും നിങ്ങള്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്യാന്‍ കഴിയും’- വിനയ് ഫോർട്ട് പറഞ്ഞു.

മാലിക്കില്‍ ഡേവിഡ് എന്ന കഥാപാത്രത്തെയാണ് വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ മൂന്ന് ഗറ്റപ്പുകളാണ് താരത്തിനുള്ളത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക്ക് തീരദേശ ജനതയുടെ നായകനായ സുലൈമാന്റെയും, അയാളുടെ തുറയുടെയും കഥയാണ് പറയുന്നത്. ഫഹദ് ഫാസിലാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button