പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മഹേഷ് നാരായണന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനായെത്തുന്ന മാലിക്. ചിത്രത്തിൽ നടൻ ജോജു ജോർജുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ താൻ പകരക്കാരനായിട്ടാണ് ഈ സിനിമയിലേക്ക് എത്തിയതെന്ന് പറയുകയാണ് ജോജു. മാലിക്കിൽ തനിക്ക് പകരം ആദ്യം ബിജുമേനോനെയാണ് തീരുമാനിച്ചതെന്നും എന്നാൽ അദ്ദേഹം പിന്മാറുകയായിരുന്നുവെന്നും ജോജു പറയുന്നു.
‘മഹേഷ് നാരായണന്‍ എന്ന സംവിധായകന്‍ തന്നെയാണ് ചിത്രത്തിലേക്ക് ആകര്‍ഷിച്ചത്. ശരിക്കും പറഞ്ഞാല്‍ ചിത്രത്തിന്റെ കഥ എന്താണെന്ന് തനിക്കറിയില്ല. സ്‌ക്രിപ്റ്റ് പോലും വായിക്കാതെ അഭിനയിച്ച സിനിമയാണ് മാലിക്. ഒരു പകരക്കാരനായിട്ടാണ് സിനിമയിലേക്ക് വന്നത്.ബിജുവേട്ടന്റെ ഡേറ്റ് ക്ലാഷ് ആയപ്പോള്‍ എന്നെ വിളിക്കുകയും അഭിനയിക്കുകയുമായിരുന്നു. അതുകൊണ്ട് തന്നെ ബാക്കി ഒന്നും അറിയില്ല. ദിലീഷിന്റെയും വിനയ് ഫോര്‍ട്ടിന്റെയും കൂടെ അഭിനയിക്കുമ്പോള്‍ ഉള്ള കാഴ്ചകളാണ് എന്റെ മനസ്സിലുള്ളത്. അഭിനയിച്ച ഭാഗം വളരെ കഷ്ടപ്പെട്ട് ഷൂട്ട് ചെയ്തതായിരുന്നു. എല്ലാവരും നല്ലപോലെ പണിയെടുത്തിട്ടുള്ള സിനിമയാണിത്.’ – ജോജു പറഞ്ഞു.
അതേസമയം ജൂൺ 15 ന് ചിത്രം ആമസോൺ പ്രൈമിലൂടെ റിലീസിനെത്താൻ തയ്യാറെടുക്കുകയാണ്. ആന്‍റോ ജോസഫ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ, സംവിധാനം, എഡിറ്റിംഗ് മഹേഷ് നാരായണനാണ്. നിമിഷ സജയനാണ് നായിക. വിനയ് ഫോര്‍ട്ട്, ജലജ, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, ഇന്ദ്രന്‍സ്, സലിം കുമാര്‍, സനല്‍ അമന്‍, ദിനേശ് പ്രഭാകര്‍, പാര്‍വ്വതി കൃഷ്‍ണ, ദേവകി രാജേന്ദ്രന്‍, ദിവ്യ പ്രഭ, രാജേഷ് ശര്‍മ്മ, ശരത്ത് അപ്പാനി, സുധി കോപ്പ, ആസിഫ് യോഗി തുടങ്ങിയവർ അഭിനയിക്കുന്നു.
സനു ജോണ്‍ വര്‍ഗീസ് ആണ് ഛായാഗ്രഹണം. കലാസംവിധാനം സന്തോഷ് രാമന്‍, അപ്പുണ്ണി സാജന്‍. മേക്കപ്പ് രഞ്ജിത്ത് അമ്പാടി. വസ്ത്രാലങ്കാരം ധന്യ രാജേന്ദ്രന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സജിമോന്‍ വി പി.
Post Your Comments