
16 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അച്ഛനായതിന്റെ സന്തോഷം പങ്കുവച്ച് സംവിധായകൻ സജി സുരേന്ദ്രൻ. സജിക്കും ഭാര്യ സംഗീതയ്ക്കും ഇരട്ടകളായ രണ്ട് ആൺകുട്ടികളാണ് ജനിച്ചിരിക്കുന്നത്.
‘ഇരട്ടക്കുട്ടികളുടെ അച്ഛനായി. ആൺകുട്ടികളാണ്. ദൈവത്തിനു നന്ദി.’ കുഞ്ഞു കാൽപ്പാദങ്ങളുടെ ചിത്രം പങ്കുവച്ച് സജി ഫേസ്ബുക്കിൽ കുറിച്ചു.
16 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവരുടെ ജീവിതത്തിലേക്ക് ആദ്യത്തെ കൺമണികൾ എത്തിയിരിക്കുന്നത്. 2005– ൽ ആണ് സംഗീതയും സജിയും വിവാഹിതരാകുന്നത്. നീണ്ട നാളത്തെ പ്രണയത്തിനു ഒടുവിലായിരുന്നു ഇരുവരും വിവാഹിതരായത്.
https://www.facebook.com/saji.surendran.507/posts/10160135740833690
മിനി സ്ക്രീനിൽ ശ്രദ്ധേയ പരമ്പരകളൊരുക്കിയ സജി, 2009ല്‍ ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രത്തിലൂടെ ചലച്ചിത്രസംവിധായകനായി. പിന്നീട് ഫോര്‍ ഫ്രണ്ട്‌സ്, കുഞ്ഞളിയന്‍, ഷീ ടാക്സി എന്നീ ചിത്രങ്ങളിലൂടെ സിനിമാ രംഗത്ത് സജീവമായി മാറുകയായിരുന്നു.
Post Your Comments