CinemaGeneralLatest NewsNEWSTollywood

‘ആർആർആർ’: മേക്കിങ് വീഡിയോ ജൂൺ 15ന് റിലീസ്

450 കോടി മുതൽ മുടക്കിലൊരുങ്ങുന്ന ചിത്രം ഡിവിവി എന്‍റർടെയിൻമെന്‍റ്സിന്‍റെ ബാനറിൽ ഡി.വി.വി ധനയ്യയാണ് ചിത്രം നിർമ്മിക്കുന്നത്

ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘ആർആർആർ’. രൗദ്രം രണം രുദിരം എന്നതിന്‍റെ ചുരുക്കമായാണ് ‘ആർആർആർ’. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിങ് വീഡിയോ ഈ മാസം 15ന് പുറത്തുവിടുമെന്ന് റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

450 കോടി മുതൽ മുടക്കിലൊരുങ്ങുന്ന ചിത്രം ഡിവിവി എന്‍റർടെയിൻമെന്‍റ്സിന്‍റെ ബാനറിൽ ഡി.വി.വി ധനയ്യയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും, അജയ് ദേവ്ഗണും തുടങ്ങി നിരവധി താരങ്ങള്‍ എത്തുന്നുണ്ട്. സ്വാതന്ത്ര്യസമര സേനാനികളായിരുന്ന അല്ലൂരി സീതാരാമ രാജു, കൊമരു ഭീം എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്. ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജർ ജോൺസ്, തമിഴ് നടൻ സമുദ്രക്കനി എന്നിവരും ചിത്രത്തിൽ മുഖ്യ വേഷത്തിലുണ്ട്.

എം.എം.കീരവാണിയാണ് ചിത്രത്തിലെ ഗാനത്തിന് സംഗീതം ഒരുക്കുന്നത്. വി. വിജയേന്ദ്ര പ്രസാദാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പത്ത് ഭാഷകളിലാകും ചിത്രം റിലീസിന് എത്തുന്നത്. പി ആർ ഒ -ആതിര ദിൽജിത്ത്

 

shortlink

Related Articles

Post Your Comments


Back to top button