GeneralLatest NewsMollywoodNEWSSocial Media

അമ്മയുടെ മനോഹര ചിത്രം പകർത്തി കല്യാണി പ്രിയദർശൻ

ചെന്നൈയിൽ ഡബ്ബിങ് സ്റ്റുഡിയോ നടത്തുകയാണ് ലിസി ഇപ്പോൾ

ചെന്നൈ: മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടിയാണ് ലിസി. വിവാഹ ശേഷം സിനിമയില്‍ അത്ര സജീവമല്ലാത്ത താരം കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കുകയായിരുന്നു. 1990ലാണ് സംവിധായകന്‍ പ്രിയദര്‍ശനുമായുളള ലിസിയുടെ വിവാഹം. തുടര്‍ന്ന് 2016ല്‍ ഇരുവരും വിവാഹ മോചിതരായി. പ്രിയദര്‍ശനും ലിസിയ്ക്കും പിന്നാലെ മക്കളായ കല്യാണിയും സിദ്ധാര്‍ത്ഥും ഇപ്പോള്‍ സിനിമയില്‍ സജീവമാണ്.

സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള നടി വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മകൾ കല്യാണി എടുത്ത തന്റെ ഒരു മനോഹര ചിത്രം പങ്കുവെച്ചിരിക്കുകയാണ് ലിസി.

https://www.facebook.com/Lissy.actress/posts/352548409560377

 

വർഷങ്ങൾക്കപ്പുറം നടിക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്നും ഇന്നും സിനിമകളിൽ നായികയായി അഭിനയിക്കാമെന്നും ആരാധകർ പറയുന്നു. ചെന്നൈയിൽ ഡബ്ബിങ് സ്റ്റുഡിയോ നടത്തുകയാണ് ലിസി ഇപ്പോൾ. ചെന്നൈയിലെ ലിസിയുെട ബിസിനസ് ഹൗസായ ലേ മാജിക് ലാന്റേണിലാണ് ഡബ്ബിങ് സ്റ്റുഡിയോയും പ്രവര്‍ത്തിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button