പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ആഘോഷമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായി മാറാറുണ്ട്. 2018ലായിരുന്നു പ്രിയങ്കയും നിക്കും വിവാഹിതരാകുന്നത്. ഇപ്പോഴിതാ ഇരുവരും ഉടൻ വേർപിരിയുമെന്നുള്ള പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും നിര്‍മ്മാതാവുമായ കമാല്‍ റാഷിദ് ഖാന്‍.
പത്ത് വര്‍ഷത്തിനകം നിക് പ്രിയങ്കയെ ഉപേക്ഷിക്കും എന്നാണ് കമാല്‍ റാഷിദ് ഖാന്റെ പ്രവചനം. എന്നാൽ നടനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ട്വിറ്ററല്‍ ഉയരുന്നത്. സ്വന്തം കാര്യം നോക്കിയാല്‍ മതി മറ്റുള്ളവരുടെ സ്വകാര്യതയില്‍ ഇടപെടേണ്ടെന്നും പ്രിയങ്കയുടെ ആരാധകര്‍ പറയുന്നു.
അതേസമയം താരങ്ങള്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. വിവാഹിതരായി മൂന്നാം വര്‍ഷത്തിലും സന്തോഷമായി കഴിയുകയാണ് താരദമ്പതികൾ. സ്വയം പ്രഖ്യാപിത നിരൂപകനായ കെആര്‍കെ ബിഗ് ബോസ് 3യിലെ മത്സരാര്‍ത്ഥിയും നടനുമാണ്. മുന്ന പാണ്ഡെ, ബേറോസ്ഗാര്‍, ദേശ്‌ദ്രോഹി, ഏക് വില്ലന്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
Post Your Comments