GeneralKollywoodLatest NewsNEWSSocial Media

ബ്യൂട്ടി പാർലറിൽ പോയിട്ടല്ല, ഇത് ഖുശ്ബു തന്നെ തയ്യാറാക്കുന്ന മരുന്ന്: താരത്തിന്റെ ഇടതൂർന്ന മുടിയുടെ രഹസ്യം ഇതാണ്

മുടിയുടെ രഹസ്യം വെളിപ്പെടുത്തി ഖുശ്‌ബു

നടിയും അവതാരികയും നിർമ്മാതാവും തുടങ്ങിയ വിവിധ മേഖലകളിൽ തിളങ്ങിയ നടിയാണ് ഖുശ്ബു. മലയാളികൾക്കും പ്രിയങ്കരിയായ താരം നിരവധി മലയാള ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. 1980 കളിൽ ബാലതാരമായിട്ടാണ് ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങിയത്. തോടിസി ബേവഫായി എന്ന ചിത്രമായിരുന്നു ആദ്യമഭിനയിച്ച സിനിമ. 1981 ൽ ലാവാരിസ് എന്ന ചിത്രത്തിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. തമിഴിൽ പ്രധാന നടന്മാരായ രജനികാന്ത്, കമലഹാസൻ, സത്യരാജ്, പ്രഭു എന്നിവരുടെയെല്ലാം നായികയായി തിളങ്ങി. മലയാളത്തിൽ സുരേഷ്‌ഗോപി,മോഹൻലാൽ,മമ്മൂട്ടി,ജയറാം,ദിലീപ്, എന്നിവരോടൊപ്പം ധാരാളം വേഷങ്ങൾ ചെയ്തു.

തമിഴ് ചിത്രങ്ങൾ കൂടാതെ ധാരാളം കന്നട, തെലുങ്ക് , മലയാളം എന്നീ ഭാഷാ ചിത്രങ്ങളിലും ഖുശ്ബു അഭിനയിച്ചിട്ടുണ്ട്. നടനും സംവിധായകനുമായ സുന്ദര്‍ സി ആണ് ഖുശ്ബുവിന്റെ ഭർത്താവ്. ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഖുശ്‌ബു തന്റെ എല്ലാ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇടയ്ക്കിടെ സൗന്ദര്യസംരക്ഷണ ടിപ്സും ഖുശ്‌ബു ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്‍റെ കരുത്തുറ്റ തലമുടിയുടെ പരിപാലനം എങ്ങനെയാണെന്ന് പറയുകയാണ് ഖുശ്ബു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ഹെയര്‍ പാക്ക് പരിചയപ്പെടുത്തുന്നത്.

ഉലുവ, ചെമ്പരത്തി പൂവും തളിരിലകളും, തൈര്, മുട്ട, ലാവെണ്ടർ ഓയില്‍ എന്നിവയാണ് ഈ പാക്ക് തയ്യാറാക്കാന്‍ വേണ്ട വസ്തുക്കൾ. ആദ്യം ഉലുവ തലേന്ന് രാത്രി വെള്ളത്തിൽ കുതിർക്കാന്‍ ഇടുക. പിറ്റേ ദിവസം രാവിലെ ഇതിനെ കുഴമ്പ് രൂപത്തിൽ അരച്ചെടുക്കാം. അതിലേയ്ക്ക് ചെമ്പരത്തി പൂവും ഇലകളും തൈരും മുട്ടയും ഏതാനും തുള്ളി ലാവെണ്ടർ ഓയിലും കൂടി ചേർക്കുക. ഒരു മണിക്കൂറിന് ശേഷം ഈ മിശ്രിതം തലമുടിയിൽ തേച്ചുപിടിപ്പിക്കുക. ശേഷം ഒരു നല്ല ഷാംമ്പൂ ഉപയോഗിച്ച് കഴുകിക്കളയുക. കണ്ടിഷനറും ഉപയോഗിക്കാം. അത്രയും മാത്രം ചെയ്താൽ ഖുശ്‌ബുവിന്റേത് പോലുള്ള അഴകാർന്ന തലമുടി ലഭിക്കും എന്നാണ് പോസ്റ്റിൽ പറയുന്നത്.

https://www.instagram.com/p/CRJKtiijJ7X/?utm_source=ig_embed&ig_rid=20617d75-8dd9-470a-a4be-8d9a259854ed

shortlink

Related Articles

Post Your Comments


Back to top button