Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralKollywoodLatest NewsMovie GossipsNEWS

ആരാധന കൂടി പോയാൽ ഇങ്ങനെ: ആരാധകർ അമ്പലങ്ങൾ പണിത് നൽകിയ നടിമാർ ഇവരൊക്കെ !

സ്വന്തം പേരിൽ അമ്പലങ്ങളുള്ള നടിമാർ

സിനിമാതാരങ്ങളോടുള്ള ആരാധനയിൽ എപ്പോഴും മുൻപന്തിയിലാണ് തമിഴ് ജനങ്ങൾ. ഒരു സിനിമ പുറത്തിറങ്ങുമ്പോൾ നടത്തുന്ന ആഹ്ലാദ പ്രകടനങ്ങളും എല്ലാം പലപ്പോഴും അതിരു കടക്കാറുമുണ്ട്. ആരാധന മൂലം സിനിമാ നടികൾക്ക് അമ്പലങ്ങൾ വരെ പണിത് നൽകാനൊരുങ്ങിയ സംഭവങ്ങൾ വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരത്തിൽ സ്വന്തം പേരിൽ അമ്പലങ്ങളുള്ള നടിമാർ ആരെല്ലാമെന്ന് നോക്കാം.

മുന്ന മിഷേല്‍ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധയും അംഗീകാരവും നേടിയ നടിയാണ് നിധി അഗര്‍വാള്‍. ബോളിവുഡില്‍ നാന്ദി കുറിച്ച്, തമിഴിലും തെലുങ്കിലും സജീവമാവുകയായിരുന്നു നിധി. നിധിയ്ക്കായി അടുത്തിടെ ക്ഷേത്രവും പ്രതിഷ്ഠയും പാലഭിഷേകവുമൊക്കെ നടത്തിയത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.

തെന്നിന്ത്യന്‍ താരവും രാഷ്ട്രീയ പ്രവര്‍ത്തകയുമായ നടി ഖുശ്ബുവിനും ആരാധകർ അമ്പലം പണിത് നൽകിയിരുന്നു. എന്നാൽ വിവാഹപൂർവ ലൈംഗീക ബന്ധത്തെക്കുറിച്ചുള്ള താരത്തിന്റെ ഒരു പരാമർശത്തിൽ പ്രതിഷേധിച്ചു ക്ഷേത്രം പൊളിച്ചുമാറ്റപ്പെട്ടു എന്നാണാണ് റിപ്പോർട്ടുകൾ.

ലേഡിസൂപ്പർസ്റ്റാർ നയൻതാരയുടെ പേരിലും ഒരു അമ്പലം കെട്ടാൻ ആരാധകർ തീരുമാനിച്ചിരുന്നു. എന്നാൽ നയൻതാര ഇതിനെ എതിർക്കുകയും, ആ തീരുമാനത്തിൽ നിന്ന് പിന്മാറാൻ ആരാധകരോട് ആവശ്യപ്പെട്ടെന്നുമാണ് റിപ്പോർട്ട്.

ഹൻസികയ്ക്കായി ഒരു ക്ഷേത്രം പണിയാൻ പണ്ട് ആരാധകർ തീരുമാനിച്ചിരുന്നു. എന്നാൽ ഈ വർത്തയറിഞ്ഞ താരം അവരെ അതിൽ നിന്ന് വിലക്കുകയായിരുന്നു.

നടി നമിതയുടെ പേരിൽ തിരുനെൽവേലിയിൽ ഒരു ക്ഷേത്രം പണിതിരുന്നു. ഒരു അഭിമുഖത്തിൽ ഈ ക്ഷേത്രത്തെപറ്റി ചോദിച്ചപ്പോൾ എല്ലാ മതത്തിൽ ഉള്ളവർക്കും ഈ ക്ഷേത്രത്തിൽ പ്രവേശിക്കാം എന്നാണ് താരം പണ്ട് പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button