![](/movie/wp-content/uploads/2021/07/untitled-12.jpg)
കാന്‍ ഫിലിം ഫെസ്റ്റിവലിനിടെ ഹോളിവുഡ് നടി ജൊഡി ടര്‍ണറിന്റെ ആഭരണം മോഷണം പോയതായി പരാതി. ഫെസ്റ്റിവലിലെ റെഡ് കാര്‍പറ്റിലണിഞ്ഞ സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. തന്റെ പുതിയ സിനിമയായ ആഫ്റ്റര്‍ യാങ്കോണ്‍ എന്ന സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ടാണ് നടി കാന്‍ ഫിലിം ഫെസ്റ്റിവലിനെത്തിയത്. എന്നാൽ ഹോട്ടലില്‍ മകള്‍ക്ക് ഭക്ഷണം കൊടുക്കവെയാണ് മോഷണം നടന്നത്. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
‘കാനിലെ എന്റെ അവസാന ദിവസം രണ്ടര മണിക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ ചെലവഴിക്കേണ്ടി വരുമെന്ന് ഞാന്‍ കരുതിയില്ല, പക്ഷെ ഇവിടെയാണ് നമ്മള്‍,’ നടി ട്വീറ്റ് ചെയ്തു. അതേസമയം സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.
Post Your Comments