പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ബോളിവുഡ് നടി അനുഷ്ക ശർമയും ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും. അടുത്തിടയിലാണ് ഇരുവർക്കും ഒരു മകൾ ജനിച്ചത്. വാമിക എന്നാണ് മകൾക്ക് പേര് നൽകിയിരിക്കുന്നത്. ഇതിന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. അനുഷ്‍കയും കോലിയും സോഷ്യൽ മീഡിയയിലൂടെ മകളുടെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ മകൾക്കൊപ്പമുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരദമ്പതികൾ.
കുഞ്ഞ് വാമികയെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന കോലിയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുന്നത്. അനുഷ്കയാണ് ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. വാമികയ്ക്ക് ആറുമാസം തികഞ്ഞ ദിനത്തിലാണ് മകളുമൊത്തുള്ള സന്തോഷ നിമിഷങ്ങളുടെ ചിത്രങ്ങൾ താരം പങ്കുവച്ചിരിക്കുന്നത്. അവളുടെ ഒറ്റ ചിരിയിൽ ഞങ്ങൾക്ക് ചുറ്റുമുള്ള ലോകം തന്നെ മാറിമറിയും എന്ന അടിക്കുറിപ്പോടെയാണ് അനുഷ്ക ചിത്രങ്ങള്‍ പങ്കുവച്ചത്.
https://www.instagram.com/p/CRMebJkJptY/?utm_source=ig_embed&ig_rid=ba0895e9-d820-427a-88e5-e6174a23b734
ജനുവരി 11നാണ് വിരാട് കോലി- അനുഷ്ക ശര്‍മ ദമ്പതികള്‍ക്ക് മകള്‍ പിറന്നത്. 2017ലായിരുന്നു ഇരുവരും വിവാഹിതരായത്.
Post Your Comments