
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അനുപമ പരമേശ്വരൻ. ഗംഭീര തുടക്കത്തോടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചെങ്കിലും മലയാള സിനിമയിൽ വേണ്ടത്ര രീതിയിൽ ശോഭിക്കാൻ താരത്തിന് സാധിച്ചിട്ടില്ല. എന്നാൽ നിരവധി അന്യഭാഷാ ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ പ്രണയത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് അനുപമ. കഴിഞ്ഞ ദിവസം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി അനുപമ എത്തിയിരുന്നു. അപ്പോഴാണ് താരം പ്രണയത്തെക്കുറിച്ച് സംസാരിച്ചത്. ആരാധകരില്‍ ഒരാളാണ് ചോദ്യം ഉന്നയിച്ചത്. എപ്പോഴെങ്കിലും യഥാര്‍ത്ഥ പ്രണയം അനുഭവിച്ചിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. ഉണ്ടെന്നായിരുന്നു അതിന് അനുപമ നല്കിയ മറുപടി. ഉണ്ട്. യഥാര്‍ത്ഥ പ്രണയവും യഥാര്‍ത്ഥ ബ്രേക്കപ്പും ഉണ്ടായിട്ടുണ്ട്. എന്നായിരുന്നു താരത്തിന്റെ മറുപടി. എന്നാല്‍ തന്റെ പ്രണയത്തെക്കുറിച്ച് കൂടുതലൊന്നും തുറന്നു പറയാന്‍ മാത്രം അനുപമ കൂട്ടാക്കിയില്ല.
നിഖിലിന്റെ 18 പേജുകള്‍, കാര്‍ത്തികേയ 2, റൗഡി ബോയ്സ്, എന്നിവയാണ് താരത്തിന്റെ പുതിയ സിനിമകള്‍. മലയാള സിനിമ ഹെലന്റെ തെലുങ്ക് റീമേക്കിലും അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ് ചിത്രം തള്ളി പോഗാതെ ആണ് ഇനി പുറത്തിറങ്ങാനുള്ള സിനിമ. മലയാളത്തിലും അനുപമയുടേതായി സിനിമകള്‍ ഇറങ്ങാനുണ്ട്.
Post Your Comments