മുംബൈ: ചികിത്സാ സഹായം അഭ്യർത്ഥിച്ച് നടി അനായ സോണി. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് വൃക്കരോഗം ബാധിച്ച നടി ചികിത്സയിൽ കഴിയുന്നത്. അടിയന്തരമായി വൃക്ക മാറ്റിവച്ചില്ലെങ്കില്‍ ജീവന്‍ നഷ്ടമാകുമെന്നാണ് റിപ്പോർട്ടുകൾ.
2015 ല്‍ ഇരുവൃക്കകളും തകരാറിലായതോടെ അനായയ്ക്ക് പിതാവ് വൃക്ക ദാനം ചെയ്തിരുന്നു. എന്നാല്‍ ആറ് വര്‍ഷങ്ങള്‍ പിന്നിട്ടതോടെ ഈ വൃക്കയും തകരാറിലായിരിക്കുകയാണ്. കൊവിഡ് പിടിപ്പെട്ടതോടെ ഡയാലിസിസിനും ചികിത്സയ്ക്കും നിവൃത്തിയില്ലാതെ പ്രയാസത്തിലായിരിക്കുകയാണ് താരവും കുടുംബവും.
‘ഞാൻ 2015 മുതൽ ഒരു വൃക്കയിലാണ് ജീവിക്കുന്നത്. എന്റെ രണ്ട് വൃക്കകളും 6 വർഷം മുമ്പ് തന്നെ പ്രവർത്തന രഹിതമായിരുന്നു. ശേഷം അച്ഛൻ എനിക്ക് ഒരു വൃക്ക ദാനം ചെയ്തു. എന്നാൽ അധികം വൈകാതെ ആ വൃക്കയും തകരാറിലായി. ഇപ്പോൾ എനിക്ക് ഒരു പുതിയ വൃക്ക മാറ്റിവയ്‌ക്കേണ്ടതുണ്ട്. അതിന് സാമ്പത്തികപരമായി സഹായം ആവശ്യമുണ്ട്’, ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ അനായ പറയുന്നു.
https://www.instagram.com/tv/CQ_fhZJhM3i/?utm_source=ig_embed&ig_rid=910ca80f-2d00-48ee-b645-a6741dc85fa3
നാംകരണ്‍, ക്രൈം പട്രോള്‍ തുടങ്ങിയ സീരീസുകളിലൂടെ ശ്രദ്ധനേടിയ താരമാണ് അനായ.
Post Your Comments