Latest News

ഞാനൊരു സിനിമയുടെ ആശയം പറഞ്ഞപ്പോള്‍ പുച്ഛവും പ്രാക്ടിക്കല്‍ ബുദ്ധിമുട്ടും; ഷിബു ജി സുശീലന്‍

നമ്മള്‍ എന്നാണ് ഇതൊക്കെ കണ്ടുപഠിക്കുക...

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ തമിഴ് സിനിമാ മേഖലയെ സഹായിക്കാനായി ഒന്‍പതു ചെറുകഥകള്‍ ചേർത്തുള്ള ആന്തോളജി ചിത്രം നവരസ ഒരുക്കിയിരിക്കുകയാണ് മണിരത്നം. പ്രതിഫലമൊന്നും വാങ്ങാതെയാണ് മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ ചിത്രവുമായി സഹകരിച്ചത്.

നവരസ കൂട്ടായ്മയെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് നിര്‍മാതാവ് ഷിജു ജി സുശീലന്‍. കോവിഡ് പ്രതിസന്ധിയിലായ സിനിമാ തൊഴിലാളികളെ സഹായിക്കാന്‍ ഒരു സിനിമ ഒരുക്കണമെന്ന് സമൂഹമാധ്യമത്തിലൂടെ ഷിബു മുൻപ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തന്റെ ആശയത്തെ മലയാള സിനിമ മേഖലയിൽ ഉള്ളവർ പുച്ഛിച്ചു എന്നാണ് ഷിബു പറയുന്നത്.

READ ALSO: എട്ടുവര്‍ഷക്കാലം പ്രണയിച്ചു, കുട്ടികളുണ്ടാകുമോ ഇല്ലയോ എന്നത് വിവാഹത്തിനുശേഷമുള്ള കാര്യം- സീമ വിനീത്

ഷിബു ജി സുശീലന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്

മലയാള സിനിമതൊഴിലാളികള്‍ക്ക് സഹായത്തിനുവേണ്ടി ഒരു സിനിമയുടെ ആശയം ഞാന്‍ പറഞ്ഞപ്പോള്‍ പുച്ഛവും ..പ്രാക്ടിക്കല്‍ ബുദ്ധിമുട്ടും..

കൊറോണ കാലത്തു തമിഴ് സിനിമ തൊഴിലാളികളെ ജീവിക്കാന്‍ സഹായിക്കാന്‍ വേണ്ടി എല്ലാവരെയും സഹകരിപ്പിച്ചു(പ്രതിഫലം ഇല്ലാതെ) കൊണ്ട് സിനിമ നവരസ യഥാര്‍ഥ്യമാക്കിയ മണിരത്‌നം സാറിനും ജയേന്ദ്രപഞ്ചകേശ് സാറിനും.. അതിനു വേണ്ടി സഹകരിച്ച ആര്‍ട്ടിസ്റ്റുകള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും ഒരായിരം അഭിനന്ദനങ്ങള്‍..

കൂടാതെ ഈ തമിഴ് സിനിമയില്‍ ഫ്രീ ആയി അഭിനയിച്ച മലയാളത്തിലെ ആര്‍ട്ടിസ്റ്റുകള്‍ക്കും നന്ദി അറിയിക്കുന്നു. ചെന്നൈ തൊഴിലാളി യൂണിയന്‍ കാര്‍ഡ് ഉള്ളത് കൊണ്ട് എനിക്കും ഈ സിനിമയില്‍ നിന്ന് ഒരു സഹായം കിട്ടും.. നമ്മള്‍ എന്നാണ് ഇതൊക്കെ കണ്ടുപഠിക്കുക…

shortlink

Related Articles

Post Your Comments


Back to top button