സമൂഹമാധ്യമത്തിൽ സജീവമായ താരമാണ് സന്തോഷ് പണ്ഡിറ്റ്. സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കുന്ന സന്തോഷ് പണ്ഡിറ്റ് ഉത്തർ പ്രദേശിലെ പോലീസ് എൻകൗണ്ടറിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം വ്യക്തമാക്കുന്നു. പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം എന്ന പേരിൽ പങ്കുവച്ച കുറിപ്പിലാണ് താരത്തിന്റെ നിലപാട് വ്യക്തമാക്കിയത്
പോസ്റ്റ് പൂർണ്ണ രൂപം
ഒരു പ്രതി എത്ര ക്രൂരൻ ആയാലും ഒരു police encounter കാരണം കൊല്ലപ്പെടുമ്പോൾ അതിൻെറ പിന്നിലെ യഥാർഥ കാരണം പലപ്പോഴും നമ്മുക്ക് മനസിലാകുവാൻ പറ്റുന്നില്ല . പ്രതിക്കു പറയാനുള്ളതും നാം അറിയണമല്ലോ. എങ്കിലും പോലീസിനെ ആക്രമിക്കുമ്പോൾ നിവൃത്തി കേടു കൊണ്ട് കൊടും കുറ്റവാളികളെ പോലീസ് കൊല്ലുന്നതു തെറ്റാണെന്നും പറയുവാൻ വയ്യ
read also: സാരിയുടുക്കുന്നതിന്റെ കാരണം ചോദിച്ച ആരാധികയ്ക്ക് മറുപടിയുമായി ശോഭന
. (കാലിന്റെ കീഴ്പോട്ടു വെടി വെക്കുന്നതും ഒരു തന്ത്രം ആയേനെ. പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ നിന്നും പരമാവധി ശിക്ഷ കൊടുക്കുവാൻ പറ്റുമായിരുന്നു).
കാലിയ എന്ന പേരിൽ അറിയപ്പെടുന്ന കൊടും കുറ്റവാളി അജയ്യെ എൻകൗണ്ടറിൽ ഉത്തർപ്രദേശ് പൊലീസ് വധിച്ചല്ലോ . ഇതോടെ 115 ലധികം (പീഡനം ,മോഷണം , ഗുണ്ടായിസം , കഞ്ചാവ് എന്നീ കേസുകളിൽ പ്രതികളായ) കൊടും കുറ്റവാളികളാണ് കഴിഞ്ഞ നാല് കൊല്ലത്തിനിടയിൽ police encounter കാരണം ഉത്തർ പ്രദേശിൽ കൊല്ലപ്പെടുന്നത് .
പൊലീസ് ഓപ്പറേഷനിടെ കാലിയയും കൂട്ടരും പോലീസിന് നേരെ വെടിവച്ചെന്നു പറയുന്നു. ഒളിവിലായിരുന്ന ഇയാളെ പറ്റി വിവരം കൊടുക്കുന്നവർക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികവും മുൻപ് പോലീസ് പ്രഖ്യാപിച്ചിരുന്നു. പീഡനം, മോഷണം, ഗുണ്ടായിസം, കഞ്ചാവ് കേസ് അടക്കം ഒട്ടേറെ കേസുകളാണ് കാലിയയുടെ പേരിൽ. ഒടുവിൽ 14 കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലും തെളിവ് സഹിതം ഇയാൾ പ്രതി ആയിരുന്നു.
(വാൽകഷ്ണം … എല്ലാം കഴിഞ്ഞില്ലേ .. ഇനി ഈ വിഷയത്തിൽ ഞാൻ എന്ത് നിരീക്ഷിക്കുവാൻ ?എങ്കിലും police encounter കൊലപാതകം എന്നത് ഒരിക്കലും ആഘോഷിക്കപ്പെടേണ്ടതോ , പ്രോത്സാൽഹിപ്പിക്ക പെടേണ്ടതോ അല്ല. )
Pl comment by Santhosh Pandit (പണ്ഡിറ്റില് വിശ്വസിക്കൂ..ഭാഗ്യമുണ്ടെങ്കില് നിങ്ങളൂം, സമയം നല്ലതെന്കില് നിങ്ങളുടെ കുടുംബവും രക്ഷപ്പെടും..B+ Blood group and B+ attitude അതാണ് പണ്ഡിറ്റ്..)
Post Your Comments