മലയാളികൾക്ക് ഇന്നും ഓർത്ത് ചിരിക്കാൻ കഴിയുന്ന നിരവധി സിനിമകളാണ് സിദ്ദീഖ്-ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയിട്ടുള്ളത്. അതിലൊന്നാണ് വിയറ്റ്‌നാം കോളനി. മോഹൻലാൽ, ഇന്നസെന്റ്, കനക തുടങ്ങിയവർ അഭിനയിച്ച ചിത്രത്തിൽ ഛായാഗ്രാഹകനായി വർക്ക് ചെയ്തത് വേണു ആയിരുന്നു. സിനിമയുടെ ലൊക്കേഷനിൽ വെച്ച് വേണുവുമായുണ്ടായ അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് ലാൽ. വേണു ഷൂട്ടിംഗ് സെറ്റില്‍ വലിയ പ്രശ്‌നക്കാരനാണെന്നും എന്നാല്‍ അദ്ദേഹത്തിന്റെ പ്രശ്‌നങ്ങള്‍ എല്ലാം ന്യായത്തിന് വേണ്ടിയാണെന്നും ലാൽ വ്യക്തമാക്കി. ലാലിസം എന്ന പരിപാടിയില്‍ വിയറ്റ്‌നാം എന്ന ചിത്രത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുന്നതിനിടയില്‍ മോഹന്‍ലാല്‍ ആണ് വേണുവിന്റെ ദേഷ്യത്തെക്കുറിച്ച് ആദ്യം പറഞ്ഞു തുടങ്ങിയത്.
Also Read:ഞങ്ങളുടെ തിരക്കഥയാണന്നറിഞ്ഞപ്പോള്‍ അദ്ദേഹം ഒഴിഞ്ഞു മാറി: ആദ്യ സിനിമയിലെ നായകനെക്കുറിച്ച് സഞ്ജയ്
‘സെറ്റില്‍ ഷൂട്ടിംഗ് വേണുവെന്നല്ല, ഷൗട്ടിംഗ് വേണുവെന്നാണ് പറയുക’യെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. എന്നാൽ, എന്തുകൊണ്ടാണ് വേണുവിനെ ദേഷ്യക്കാരാണെന്ന് വിളിക്കുന്നതിന്റെ കാരണം പിന്നാലെ ചിത്രത്തിന്റെ സംവിധായകരിൽ ഒരാളായ ലാൽ പറയുന്നു. വേണുവിന്റെ പ്രശ്‌നങ്ങള്‍ എപ്പോഴും ന്യായത്തിന് വേണ്ടിയായിരുന്നു എന്നാണ് ലാൽ വെളിപ്പെടുത്തുന്നത്.
‘വേണു അടിസ്ഥാനപരമായി ഒരു കമ്യൂണിസ്റ്റുകാരനാണ്. എപ്പോഴും ന്യായത്തിന് വേണ്ടിയും തൊഴിലാളികള്‍ക്ക് വേണ്ടിയും ഒക്കെ ആയിരിക്കും വേണു പറയുക. സെറ്റില്‍ പണിയെടുക്കുന്ന ഒരാള്‍ക്ക് ഭക്ഷണം ശരിയായിട്ട് കിട്ടിയില്ല എന്ന പ്രശ്‌നത്തിലൊക്കെ ആയിരിക്കും ചിലപ്പോള്‍ ഷൂട്ടിംഗ് മുടക്കുന്നതൊക്കെ. ശബ്ദം ബഹളവുമൊക്കെ ഉണ്ടാക്കി, പ്രൊഡ്യൂസറെ ചീത്ത പറഞ്ഞ്, അടിക്കാന്‍ പോയി. അങ്ങനെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് സിനിമയില്‍ എല്ലാവരും നിസാരമെന്ന് തള്ളിക്കളയുന്ന, വളരെ ന്യായമായ കാര്യങ്ങള്‍ക്കായിരിക്കും വേണു പ്രശ്‌നം ഉണ്ടാക്കുന്നത്,’ ലാല്‍ പറഞ്ഞു.
Post Your Comments