CinemaGeneralLatest NewsNEWS

നിശബ്ദതയുടെ സംഗീതം ഇല്ലാതാക്കിയ ഗൊദാർദ് സിനിമകൾ

തിരക്കഥാ രചനയിലൂടെ ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്ന സംവിധായകരിൽ ഒരാളായിരുന്നു ഫ്രഞ്ച് ന്യൂവേവ് സിനിമകളുടെ ആചാര്യനും കുലപതിയുമായ ജീൻ ലൂക് ഗൊദാർദ്. കുറ്റകൃത്യങ്ങളും, സ്ത്രീ ലൈംഗികതയും പ്രമേയമാക്കിയായിരുന്നു ഗൊദാർദ് ആദ്യ കാല പരീക്ഷണ ചിത്രങ്ങൾ ഒരുക്കിയിരുന്നത്. ബ്രെത്ത് ലെസ് ആയിരുന്നു ഇത്തരത്തിൽ പുറത്ത് വന്ന ആദ്യ ചിത്രം. പിന്നീട് അറുപതുകളുടെ മധ്യത്തോടെ ഗൊദാർദ് ഇടത് പക്ഷ രാഷ്ട്രീയ വീക്ഷണമുള്ള ചിത്രങ്ങളിലേക്ക് ചുവട് വെയ്ക്കുകയായിരുന്നു.

1966-ൽ പുറത്ത് വന്ന ടൂ ഓർ ത്രീ തിങ്സ് ഐ നൊ എബൗട്ട് ഹെർ ഇത്തരത്തിൽ മഹത്തരമായ ഒരു മുഖ്യ സൃഷ്ടിയാണ്. പിന്നീട് ഫ്രഞ്ച് വിദ്യാർത്ഥി കലാപത്തിന് ശേഷം ഗൊദാർദിൻ്റെ ചലച്ചിത്ര വീക്ഷണവും ചലച്ചിത്ര കലയും വേറൊരു തലത്തിലേക്ക് പ്രവേശിച്ചു. ആർട്ട് സിനിമ , ചലച്ചിത്ര സ്രഷ്ടാവ് എന്നീ സങ്കൽപ്പങ്ങൾ തച്ചുടച്ച അദ്ദേഹം രാഷ്ട്രീയത്തെയും പ്രത്യയ ശാസ്ത്രത്തേയും കുറിച്ച് സിനിമകൾ നിർമ്മിച്ചു. ആ പരീക്ഷണത്തിൽ പിറവിയെടുത്തതായിരുന്നു വിൻഡ് ഫ്രം ദ ഈസ്റ്റ് എന്ന ചിത്രം.

വിഷ്വൽ നറേഷനിലും, കണ്ടിന്വിറ്റിയിലും, സൗണ്ടിലും, ക്യാമറ വർക്കിലുമെല്ലാം അദ്ദേഹം വിപ്ലവകരമായ പരീക്ഷണങ്ങളിൽ ഏർപ്പെടുകയും അതിൽ വിജയിക്കുകയും ചെയ്തു. 80-കളിൽ ഗൊദാർദിൻ്റെതായി പുറത്ത് വന്ന ചിത്രങ്ങൾ അദ്ദേഹത്തിലെ പ്രതിഭാ ക്ഷീണത്തിൻ്റെ കയ്യൊപ്പ് കാണിക്കുന്നുവെന്ന് വിമർശകർ പ്രചണ്ഠ ഘോഷം മുഴക്കിയെങ്കിലും കിങ് ലിയറും ഹിസ്റ്ററി ഓഫ് സിനിമയും കണ്ടവർ ഗൊദാർദിനെ മറക്കില്ല.

shortlink

Related Articles

Post Your Comments


Back to top button