കൊച്ചി: വെറും നാല് ചിത്രങ്ങൾ. നാലിലും പ്രേക്ഷകപ്രീതി നേടിയ മികച്ച കഥാപാത്രങ്ങൾ. ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയുടെ മുൻനിര നായികമാരിൽ ഒരാളായി മാറിയിരിക്കുകയാണ് അന്ന ബെൻ. ജൂഡ് അന്തോണി ജോസഫ് സംവിധാനം ചെയ്ത ‘സാറാസ്’ എന്ന ചിത്രത്തിൽ കരിയർ ബെസ്റ്റ് പ്രകടനമാണ് അന്ന കാഴ്ചവെച്ചിരിക്കുന്നത്.
അതേസമയം അഭിനയിച്ച കഥാപാത്രങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത് ‘കുമ്പളങ്ങി നൈറ്റ്സി’ലെ ‘ബേബിമോൾ’ ആണെന്ന് അന്ന പറയുന്നു. ആദ്യ സിനിമയായതുകൊണ്ടും തന്നെ അടയാളപ്പെടുത്തിയ കഥാപാത്രമായതു കൊണ്ടും അതിനോട് പ്രത്യേക അടുപ്പമുണ്ടെന്ന് അന്ന കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
‘അഭിനയിച്ച കഥാപാത്രങ്ങളിൽ നാലും പ്രിയപ്പെട്ടതാണ്. എന്നാലും ബേബിമോളാണ് ഞാനുമായി കൂടുതൽ ചേർന്നു നിൽക്കുന്നത്. ആദ്യ സിനിമയായതുകൊണ്ടും എന്നെ അടയാളപ്പെടുത്തിയ കഥാപാത്രമായതു കൊണ്ടും അതിനോട് പ്രത്യേക അടുപ്പമുണ്ട്. ബേബിമോളാണ് ഹെലനിലേക്കും ജെസിയിലേക്കുമൊക്കെ എത്തിച്ചത്. കുമ്പളങ്ങി ആദ്യ സിനിമയായിട്ടും ടെൻഷനടിക്കാതെ ചെയ്യാൻ പറ്റിയത് അതുമാത്രമാണ്. അഭിനയത്തിൽ ഒരു ഫൗണ്ടേഷൻ കിട്ടിയത് ദിലീഷേട്ടനിൽ നിന്നും ശ്യാമേട്ടനിൽ നിന്നുമാണ്. അതൊരുപാട് ഗുണമായിട്ടുണ്ട്. എല്ലാ സിനിമയ്ക്കും എനിക്കത് ഉപയോഗിക്കാൻ പറ്റുന്നുണ്ട്. അന്ന പറഞ്ഞു.
Post Your Comments