GeneralLatest NewsMollywoodNEWS

മനുഷ്യന്റെ മുഖംമൂടിയിട്ട ചെന്നായ്ക്കളെ തിരിച്ചറിയുമ്പോള്‍ മാത്രമേ ഈ നാട് നന്നാവൂ: സുരേഷ് ഗോപി

വണ്ടിപ്പെരിയാറിൽ മരണപ്പെട്ട ആറ് വയസ്സുകാരിയുടെ വീട് ഇന്ന് സന്ദർശിച്ചു

തിരുവനന്തപുരം: ആറുവയസുകാരിയെ മിഠായി നൽകി പ്രലോഭിച്ചു കൊലപ്പെടുത്തിയ വാർത്ത ഞെട്ടലോടെയാണ് കേരള സമൂഹം കേട്ടത്. യുവാവ് കുഞ്ഞിനെ പീഡിപ്പിച്ച്‌ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു. കുടുംബവുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തിയ അര്‍ജുന്‍ എന്ന 22 കാരനാണു ഈ ക്രൂരത ചെയ്തത്.

പ്രതി ഡിവൈഎഫ്‌ഐ നേതാവാണെന്ന് ആരോപിച്ച്‌ യൂത്ത് കോണ്‍ഗ്രസും ബിജെപിയും സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചിരിക്കുകയാണ് നടനും എംപിയുമായ സുരേഷ് ഗോപി.പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച ശേഷം ഫേസ്ബുക്കില്‍ ഇതിന്റെ കുറിപ്പും സുരേഷ് ഗോപി പങ്കുവെച്ചു.

read also: അജിത്തിന്റെയും ശാലിനിയുടെയും മകളെ കൊഞ്ചിച്ച് വിജയ്: വീഡിയോ വൈറലാകുന്നു

‘വണ്ടിപ്പെരിയാർ.. കേരളത്തിന്റെ കരുതൽ തലസ്ഥാനം?
വണ്ടിപ്പെരിയാറിൽ മരണപ്പെട്ട ആറ് വയസ്സുകാരിയുടെ വീട് ഇന്ന് സന്ദർശിച്ചു. കുട്ടിക്ക് നീതി കിട്ടുന്നതിന് വേണ്ടി ഏതറ്റം വരയും പോകാൻ എന്റെ എല്ലാ പിന്തുണയുമുണ്ടാകും. ഇങ്ങനെ മനുഷ്യന്റെ മുഖംമൂടിയിട്ട ചെന്നായ്ക്കളെ തിരിച്ചറിയുമ്പോൾ മാത്രമേ ഈ നാട് നന്നാവൂ.
ജാഗ്രതരായി ഇരിക്കുക..
പ്രതികരിക്കുക..’- സുരേഷ് ഗോപി കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button