BollywoodGeneralLatest NewsMovie GossipsNEWS

രണ്ടാമത്തെ മകന്റെ പേര് പുറത്തുവിട്ട് സെയ്ഫും കരീനയും

ഒരാഴ്ച്ച മുമ്പ് തന്നെ പേര് തീരുമാനിച്ചതായി കരിനയുടെ പിതാവ് റൺധീർ കപൂർ അറിയിച്ചു

അടുത്തിടയിലാണ് ബോളിവുഡ് താരദമ്പതികളായ കരീന കപൂറിനും സെയിഫ് അലി ഖാനും രണ്ടാമത് ഒരു മകൻ കൂടി ജനിച്ചത്. നിരവധി താരങ്ങളാണ് താരദമ്പതികൾക്ക് ആശംസയുമായി എത്തിയത്. ഇപ്പോഴിതാ മകന്റെ പേര് പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുകയാണ് കരീന കപൂറും സെയ്ഫ് അലി ഖാനും.

‘ജെ’ (Jeh) എന്നാണ് രണ്ടാമത്തെ മകന് പേര് നൽകിയിരിക്കുന്നത്. ഒരാഴ്ച്ച മുമ്പ് തന്നെ പേര് തീരുമാനിച്ചതായി കരിനയുടെ പിതാവ് റൺധീർ കപൂർ പറയുന്നു. നീല നിറവും ചുവന്ന കണ്ണുകളുമുള്ള സുന്ദരനായ സ്റ്റല്ലേർസ് ജെ എന്ന പക്ഷിക്ക് ലാറ്റിൻ ഭാഷയിൽ പറയുന്ന പേരാണ് ജെ.

അതേസമയം ആദ്യ മകന് തൈമൂർ എന്ന് പേരിട്ടതിന് പിന്നാലെ വലിയ വിവാദങ്ങളും ഉണ്ടായിരുന്നു. മധ്യേഷ്യയിലെ രാജാവിന്റെ പേരായിരുന്നു തൈമൂർ. മനുഷ്യരെ കൂട്ടക്കുരുതി നടത്തിയ രാജാവിന്റെ പേര് മകന് നൽകി എന്നായിരുന്നു വിമർശനം. എന്നാൽ ക്രൂരനായ ഭരണാധികാരിയുടെ പേരല്ല, തൈമൂർ എന്ന വാക്കിന്റെ അർത്ഥം നോക്കിയാണ് ആ പേര് മകന് നൽകിയത് എന്നായിരുന്നു താരദമ്പതികൾ പിന്നീട് വിശദീകരിച്ചത്. ഇരുമ്പ് എന്നാണ് അർത്ഥമെന്നും ഇരുവരും പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button