പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് രേവതി. ഭരതൻ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടി ഇന്നും സിനിമയിൽ സജീവമാണ്. കഴിഞ്ഞ ദിവസം രേവതിയുടെ പിറന്നാൾ ആയിരുന്നു. നിരവധി പേരാണ് താരത്തിന് ആശംസ നേർന്ന് എത്തിയത്. എന്നാൽ പിറന്നാൾ ദിനത്തിൽ ചർച്ചയായത് രേവതിയുടെ മകളെ കുറിച്ചാണ്. വിവാഹമോചനം കഴിഞ്ഞായിരുന്നു രേവതിക്ക് കുഞ്ഞ് ജനിച്ചത്. എന്നാൽ തന്റെ മകളുടെ അച്ഛൻ ആരാണെന്ന് രേവതി പുറത്ത് പറഞ്ഞിട്ടില്ല. ഇതോടെ രേവതിയുടെ മകളുടെ അച്ഛൻ ആരാണ് എന്ന് ചോദിച്ച് നിരവധിപേരാണ് എത്തിയത്. ഇപ്പോഴിതാ ചോദ്യങ്ങൾക്ക് എല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് രേവതി.
തന്റെ മകളുടെ അച്ഛൻ ആരാണെന്ന് ചോദിച്ച് ഇനി ആരും വരരുത്, അത് സ്വകാര്യമായി തന്നെ ഇരിക്കുമെന്നാണ് രേവതി പറയുന്നത്. ജീവിതത്തിൽ ഒറ്റക്കായപ്പോൾ ഓരോ കൂട്ട് വേണമെന്ന് തോന്നിയതിന്റെ ഫലമാണ് എന്റെ മകൾ, അവൾ എന്റെ രക്തം തന്നെയാണെന്നും രേവതി പറയുന്നു.
സംവിധായകനും ഛായാഗ്രാഹകനുമായ സുരേഷ് ചന്ദ്ര മേനോന്‍ ആയിരുന്നു രേവതിയുടെ ഭര്‍ത്താവ്. 1986 ലാണ് ഇരുവരും വിവാഹിതരാവുന്നത്. 2002 ല്‍ ഈ ബന്ധം അവസാനിപ്പിച്ചു. 2013 ലാണ് താരങ്ങള്‍ നിയമപരമായി വിവാഹമോചിതരാവുന്നത്. അതിനും ശേഷമാണ് രേവതിയ്ക്ക് മഹി എന്ന മകള്‍ ജനിക്കുന്നത്.
Post Your Comments