സുഹൃത്തും കലാകാരനുമായ രതീഷ് പെരുവയലിന്റെ വേർപാടിൽ ദുഃഖം സഹിക്കാനാകാതെ നടൻ നിർമ്മൽ പാലാഴി. ഇനിയും എത്രയോ ഒരുമിച്ചുള്ള വേദികൾ ബാക്കി വെച്ചാണ് അദ്ദേഹം തങ്ങളെ വിട്ടു പോയതെന്ന് നിർമ്മൽ കുറിക്കുന്നു. ഈ വേർപാട് സഹിക്കാവുന്നതിനപ്പുറമാണ് എന്നും നിർമ്മൽ തന്റെ ഫേസ്ബുക്കിൽ എഴുതി.
നിർമ്മൽ പാലാഴിയുടെ കുറിപ്പ്:
ട്രൂപ്പിൽ കോമഡി സ്കിറ്റുകളുടെ ഇടവേളയിൽ താരങ്ങളുടെ ശബ്ദം അനുകരിക്കൽ മാത്രം ഉള്ള കാലത്ത്. രതീഷേട്ടൻ സ്കിറ്റ് കളിക്കാൻ കയറുമ്പോൾ ഓടി വന്ന് സൈഡ് കർട്ടന്റെ മറവിൽ വന്ന് നിൽക്കുമായിരുന്നു അത് എത്ര തവണ കണ്ട സ്കിറ്റ് ആണെങ്കിലും ഓരോ തവണയും രതീഷേട്ടൻ പുതിയതായി എന്തെങ്കിലും ഇട്ട് ചിരിപ്പിക്കുമായിരുന്നു. അന്നൊക്കെ ഞങ്ങൾക്ക് ഉറപ്പായിരുന്നു ഞങ്ങളുടെ കൂട്ടത്തിൽ ആദ്യം സിനിമയിൽ കയറി സിനിമാ ലോകത്തെ ടോപ്പ് കോമഡി ആർട്ടിസ്റ്റ് രതീഷേട്ടൻ തന്നെയാവും എന്ന്.
പക്ഷെ പിന്നീട് ഷുഗറും കണ്ണിന്റെ കാഴ്ച്ച കുറവും മറ്റു ചില ബുദ്ധിമുട്ടുകളും കാരണം തടി കുറഞ്ഞു വേദികളിൽനിന്നും കുറച്ചു വിട്ടുനിന്നു. ലോക്ഡൗണിന്റെ കുറച്ചു മുന്നിലായി വീണ്ടും രതീഷേട്ടൻ വന്നു വേദികൾ കയറുവാൻ തുടങ്ങി. ലോക്ഡൗൻ തുടങ്ങിയപ്പോൾ ഞങ്ങളുടെ വെബ്സീരിസ് ആയ കോംബോ കോമഡിയിൽ മാസ്ക് വരച്ചു പീടികയിൽ വന്ന് സർവത് കുടിക്കല്ലേ സർവത്തിലൂടെയല്ലേ കൊവിഡ് പകരുന്നത്..? സർവത്തിൽ കൂടെയല്ല സമ്പർത്തിലൂടെ ,ചാരിറ്റി എപ്പിസോഡിൽ ഉടയിപ്പായി അസുഖം ബാധിച്ച ആളായും, അവസ്ഥയിൽ ഒരുപാടുവേഷങ്ങൾ ചെയ്തു ഒരുപാട് ആളുകളുടെ അംഗീകാരങ്ങൾ ഏറ്റുവാങ്ങിയപ്പോൾ രതീഷേട്ടനും ഞങ്ങൾക്കും വരാൻ ഇരിക്കുന്ന പ്രോഗ്രാമുകൾ ഒരുപാട് പ്രതീക്ഷയായിരുന്നു.
കുറച്ചു മുൻപേ… ദുബായിൽ നിന്ന് സനലേട്ടൻ നെറ്റ് കോൾ വിളിച്ചു രതീഷേട്ടന്റെ കാര്യങ്ങൾ പറയുന്നതിന്റെ ഇടയിൽ കബീർക്ക വിളിച്ചു ടാ… രതീഷ് പോയെടാ… എന്ന് പറയുന്ന വരെ. എങ്ങനെയാ രതീഷേട്ടാ.. ഇങ്ങള് എപ്പോഴും പറയുമ്പോലെ കൊറോണയൊക്കെ കഴിഞ്ഞിട്ട് ഒരുമിച്ച് വേദികൾ കയറുക കണ്ണുനീരോടെ….യാത്ര.
Post Your Comments