കൊച്ചി : തെന്നിന്ത്യൻ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ പിതാവ് കുര്യന് കൊടിയാട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകൾ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുര്യൻ ഇപ്പോൾ ഐസിയുവിലാണെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മാതാവ് ഓമന കുര്യനൊപ്പം നില്‍ക്കാനായി ചെന്നൈയില്‍ നിന്നും നയന്‍താര വീണ്ടും വീട്ടിലേക്ക് എത്തി എന്നും സൂചനയുണ്ട്.
അതേ സമയം പിതാവിന് എന്താണ് പറ്റിയതെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. ആഴ്ചകള്‍ക്ക് മുന്‍പ് നയന്‍താരയുടെ കാമുകനും സംവിധായകനുമായ വിഘ്നേഷ് ശിവനൊപ്പം വീട്ടിലെത്തിയത് പിതാവിനെ കാണാനായിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം നടി ചെന്നൈയിലേക്ക് മടങ്ങി പോവുമെന്ന് അന്ന് വിഘ്നേഷ് സൂചിപ്പിച്ചിരുന്നു.
Post Your Comments