GeneralLatest NewsMollywoodNEWSSocial Media

സ്വന്തം കാലില്‍ നടക്കാനാകാതിരുന്ന കാലം: അനുഭവം പറഞ്ഞ് മഞ്‍ജിമ മോഹൻ

ഒരു അപകടത്തെ തുടര്‍ന്ന് കാലിന് ശസ്‍ത്രക്രിയ നടത്തിയ കാര്യം മഞ്‍ജിമ മോഹൻ നേരത്തെ അറിയിച്ചിരുന്നു

മലയാള സിനിമയിൽ ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിൽ ഉൾപ്പടെ തിളങ്ങുന്ന നടിയാണ് മഞ്‍ജിമ മോഹൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ മഞ്ജിമ ഇപ്പോൾ പങ്കുവെച്ച ഒരു ചിത്രവും കുറിപ്പുമാണ് ശ്രദ്ധേയമാകുന്നത്. കാലിന്റെ ശസ്ത്രക്രിയയെ തുടർന്ന് നടക്കാൻ പോലും കഴിയാതെ നീണ്ട നാളത്തെ വിശ്രമത്തിലായിരുന്നു താരം. ഇപ്പോൾ വാക്കർ ഉപയോഗിക്കാതെ നടക്കാൻ കഴിയുമെന്ന് പറയുകയാണ് മഞ്ജിമ.

‘എന്റെ ‘വാക്കര്‍’ ദിവസങ്ങളിലേക്കുള്ള ത്രോബാക്ക്. സ്വന്തം കാലില്‍ നടക്കുകയെന്നത് യാഥാര്‍ഥ്യമാകുന്നത് വളരെ അകലയാണെന്നത് ചിന്തിച്ചിരുന്ന ദിവസങ്ങള്‍. പക്ഷേ ഒരു കാര്യം പ്രധാനമാണെന്ന് ഈ ഘട്ടങ്ങള്‍ എന്നെ പഠിപ്പിച്ചു. നിങ്ങളില്‍ത്തന്നെ വിശ്വസിക്കുക എന്നുമാണ്’ മഞ്‍ജിമ ചിത്രം പങ്കുവെച്ചുകൊണ്ട് എഴുതിയിരിക്കുന്നത്.

https://www.instagram.com/p/CRIQJzVtWz_/?utm_source=ig_web_copy_link

ഒരു അപകടത്തെ തുടര്‍ന്ന് കാലിന് ശസ്‍ത്രക്രിയ നടത്തിയ കാര്യം മഞ്‍ജിമ മോഹൻ നേരത്തെ അറിയിച്ചിരുന്നു. ഛായാഗ്രാഹകൻ വിപിൻ മോഹന്റെയും നര്‍ത്തകി കലാമണ്ഡലം ഗിരിജയുടെയും മകളാണ് മഞ്‍ജിമ മോഹൻ. ഗണിതശാസ്‍ത്രത്തില്‍ മഞ്‍ജിമ മോഹൻ ബിരുദം നേടിയിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും മഞ്‍ജിമ മോഹൻ നായികയായിട്ടുണ്ട്. തമിഴ് സിനിമയായ ദേവരാട്ടം ആണ് മഞ്‍ജിമ മോഹന്റെതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.

 

shortlink

Related Articles

Post Your Comments


Back to top button