BollywoodCinemaGeneralLatest NewsMovie GossipsNEWSSocial Media

‘വിക്രംവേദ’ ഹിന്ദി റീമേക്ക്: ഹൃത്വിക് റോഷൻ പിന്മാറിയിട്ടില്ല, ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ട്

ഹൃത്വിക് റോഷന്‍ ഗാങ്സ്റ്ററായ വേദയുടെ വേഷവും, സെയ്ഫ് പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലുമാണ് ചിത്രത്തിൽ എത്തുക

സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രമായ വിക്രം വേദയുടെ ഹിന്ദി റീമേക്കില്‍ നിന്നും ഹൃത്വിക് റോഷന്‍ പിന്മാറി എന്ന വാർത്ത അടുത്തിടയിലായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ താരം ചിത്രത്തിൽ നിന്നും പിന്മാറിയിട്ടില്ലെന്നും, ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്നുമാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഹൃത്വിക് റോഷന്‍ ഗാങ്സ്റ്ററായ വേദയുടെ വേഷവും, സെയ്ഫ് പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലുമാണ് ചിത്രത്തിൽ എത്തുക. തമിഴ് വിക്രംവേദ സംവിധാനം ചെയ്ത പുഷ്‌കര്‍-ഗായത്രി ടീം തന്നെയാണ് ഹിന്ദി റീമേക്കും ഒരുക്കുന്നത്. 2022 സെപ്തംബർ 30ന് ചിത്രം റിലീസ് ചെയ്യുമെന്നും തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്‌തു.

2017ലാണ് വിക്രം വേദ എന്ന ചിത്രം റിലീസ് ചെയ്തത്. മാധവനും വിജയ് സേതുപതിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു വിക്രം വേദ. ചിത്രത്തിലെ ഇരുവരുടെയും പ്രകടനത്തിന് മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയിരുന്നു. ശ്രദ്ധ ശ്രീനാഥ്, കതിര്‍, വരലക്ഷ്മി ശരത്ത് കുമാര്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

110 കോടി മുതല്‍ മുടക്കില്‍ നിർമ്മിച്ച ചിത്രം ബോക്സ് ഓഫീസില്‍ 600 കോടിയാണ് നേടിയത്. വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് ശശികാന്താണ് വിക്രം വേദ നിര്‍മ്മിച്ചത്. പി എസ് വിനോദ് ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംഗീതം സംവിധാനം സാം സി എസ് ആയിരുന്നു. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും വലിയ ശ്രദ്ധ നേടിയിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button