തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ സജീവമായിരുന്ന നടിയാണ് ഐശ്വര്യ റായ് ബച്ചൻ. 1997 ൽ പുറത്തിറങ്ങിയ മണിരത്നം ചിത്രമായ ഇരുവറിലൂടെയാണ് നടി സിനിമയിൽ എത്തുന്നത്. പിന്നീട് ഇന്ത്യൻ സിനിമയുടെ തന്നെ സ്വപ്നസുന്ദരിയായി മാറുകയായിരുന്നു. ലോകസുന്ദരി പട്ടം നേടി എടുത്ത് ഇന്ത്യയുടെ അഭിമാനമായി മാറിയ ഐശ്വര്യ റായി നടൻ അഭിഷേക് ബച്ചനുമായുള്ള വിവാഹ ശേഷം സിനിമയിൽ അത്ര സജീവമല്ല. എങ്കിലും സോഷ്യൽ മീഡിയയിലൂടെ എപ്പോഴും ഐശ്വര്യയുടെ ചിത്രം വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു പഴയകാല ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്.
മിസ് വേള്‍ഡ് ആയതിന് പിന്നാലെ തലയില്‍ ആ കിരീടം വെച്ച് അമ്മയ്ക്കൊപ്പം ഭക്ഷണം കഴിക്കുന്ന ഐശ്വര്യയാണ് ചിത്രത്തിലുള്ളത്. ഈ ഫോട്ടോ ഇത്രയും വൈറലായതിന് പിന്നില്‍ ഐശ്വര്യ റായിയും അമ്മ വൃന്ദയും നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്നു എന്നതുകൊണ്ടാണ്. താരത്തിന്റെ എളിമയെ പ്രശംസിച്ചുകൊണ്ട് നിരവധിപേരാണ് എത്തിയത്. നടി എമി ജാക്സനും ഐശ്വര്യയുടെ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്. ‘രാഞ്ജി’ എന്നെന്നേക്കും വാഴ്ത്തപ്പെടട്ടേ എന്നുമാണ് എമി ഈ ഫോട്ടോയ്ക്ക് താഴെ കമന്റായി നല്‍കിയത്.
Post Your Comments