സിജു വിൽസനെ നായകനാക്കി വിനയൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘പത്തൊൻപതാം നൂറ്റാണ്ട്’. ഇപ്പോഴിതാ സിനിമയുടെ പുതിയ അപ്ഡേഷനുമായി എത്തിയിരിക്കുകയാണ് വിനയൻ. ചിത്രത്തിന്റെ ഫസ്റ്റ് കട്ട് പൂർത്തിയാക്കിയെന്നും ഡബ്ബിങ്ങ് വർക്കുകൾ ആരംഭിച്ചുവെന്നും, എന്നാൽ ക്ലൈമാക്സ് ഭാഗങ്ങൾ ചിത്രീകരിക്കേണ്ടതായിട്ടുണ്ടെന്നും വിനയൻ പറഞ്ഞു.
‘വിവേക് ഹർഷൻ പത്തൊൻപതാം നൂറ്റാണ്ടിന്റെ ഫസ്റ്റ് കട്ട് പൂർത്തിയാക്കി. ഡബ്ബിംഗ് ആരംഭിച്ച ചിത്രത്തിന്റെ ക്ലൈമാക്സ് ഭാഗങ്ങൾ ഇനിയും ചിത്രീകരിക്കേണ്ടതായിട്ടുണ്ട്- വിനയൻ ഫേസ്ബുക്കിൽ കുറിച്ചു.
ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട്. രേഡ് ഡ്രാമയായ ചിത്രം ആറാട്ടുപുഴ വേലായുധ പണിക്കരുടെ കഥയാണ് പറയുന്നത്. സിജു വിൽസൺ ആണ് ചിത്രത്തിൽ ആറാട്ടുപുഴ വേലായുധ പണിക്കരുടെ വേഷത്തിൽ എത്തുന്നത്. ചിത്രത്തില്‍ അനൂപ് മേനോന്, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന, സുരേഷ് ക്യഷ്ണ, ഇന്ദ്രന്‍സ്, രാഘവന്, അലന്‍സിയര്‍, ശ്രീജിത് രവി, സുദേവ് നായര്‍, ജാഫര്‍ ഇടുക്കി, മണികണ്ഠന്, സെന്തില്‍ക്യഷ്ണ, ബിബിന്‍ ജോര്‍ജ്ജ്, വിഷ്ണു വിനയ് തുടങ്ങി ഒട്ടേറെ താരങ്ങളും നൂറിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും അണിനിരക്കുന്നുണ്ട്.
ഷാജികുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രന് സംഗീതം പകരുന്നു. കോ പ്രൊഡ്യൂസര്‍- വി സി പ്രവീണ്‍, ബൈജു ഗോപാലന്. എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍- ക്യഷ്ണമൂര്‍ത്തി, പ്രൊജക്ട് ഡിസൈനര്‍- ബാദുഷ, കലാസംവിധാനം- അജയന് ചാലിശ്ശേരി, എഡിറ്റിങ്- വിവേക് ഹര്ഷന്. മേക്കപ്പ്- പട്ടണം റഷീദ്, കോസ്റ്റും- ധന്യാ ബാലക്യഷ്ണന്, സൗണ്ട് ഡിസൈന്‍ സതീഷ്, പരസ്യകല- ഓള്‍ഡ് മോങ്ക്സ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- രാജന് ഫിലിപ്പ്, ഇക്ബാല്‍ പാനായിക്കുളം. വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Post Your Comments