CinemaGeneralLatest NewsMollywoodNEWSSocial Media

‘സുലൈമാനും ഡേവിഡും’: മാലിക്കിലെ ചിത്രവുമായി വിനയ് ഫോർട്ട്

ഡേവിഡ് എന്ന കഥാപാത്രമായാണ് വിനയ് ഫോര്‍ട്ട് ചിത്രത്തില്‍ എത്തുന്നത്

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാലിക്. മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഫഹദ് ഫാസിൽ നായകനാകുന്നു. ചിത്രത്തിൽ ഫഹദിനൊപ്പം നടൻ വിനയ് ഫോര്‍ട്ടും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ സിനിമയിലെ ഒരു ഫോട്ടോ പുറത്തുവിട്ടിരിക്കുകയാണ് വിനയ് ഫോര്‍ട്ട്.

ഡേവിഡ് എന്ന കഥാപാത്രമായാണ് വിനയ് ഫോര്‍ട്ട് ചിത്രത്തില്‍ എത്തുന്നത്. നിമിഷ സജയൻ ആണ് ചിത്രത്തിലെ നായിക. മഹേഷ് നാരായണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. സിനിമയുടെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നതും മഹേഷ് നാരായണൻ ആണ്.

ആന്റോ ജോസഫ് ആണ് ഫഹദിന്റെ ബിഗ് ബജറ്റ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 27 കോടി രൂപയോളമാണ് ചിത്രത്തിന്റെ ബജറ്റ്. മാലിക് 2019 സെപ്റ്റംബറില്‍ ആണ് തുടങ്ങിയത്. എന്നാല്‍ കൊവിഡ് കാരണമാണ് ചിത്രം റിലീസ് വൈകിയത്.

സുലൈമാൻ മാലിക് എന്ന കഥാപാത്രത്തിന്റെ വിവിധ കാലഘട്ടങ്ങള്‍ ആണ് ഫഹദ് അഭിനയിക്കുന്നത്. തീരദേശ ജനതയുടെയും അവരുടെ നായകനായ സുലൈമാൻ മാലിക്കിന്റെയും കഥയാണ് ചിത്രം പറയുന്നത്. വൻ മേയ്‍ക്ക് ഓവറിലാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്. ജൂലൈ 15ന് ആമസോണിലാണ് ചിത്രം റിലീസ് ചെയ്യുക.

 

shortlink

Related Articles

Post Your Comments


Back to top button