പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് കരീന കപൂറും സെയ്ഫ് അലി ഖാനും. അടുത്തിടയിലാണ് താരങ്ങൾക്ക് ഇളയ മകൻ ജനിച്ചത്. ഇപ്പോഴിതാ തന്റെ ഗര്‍ഭകാലത്തെക്കുറിച്ച് പുസ്തകം എഴുതിയിരിക്കുകയാണ് കരീന. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ആരാധകര്‍ക്കായി താരം പുസ്തകം പരിചയപ്പെടെുത്തിയത്. പ്രെഗ്നൻസി ബൈബിൾ എന്നാണ് പുസ്തകത്തിന്റെ പേര്. താരത്തിന്റെ രണ്ട് ഗര്‍ഭകാലത്തേയും അനുഭവങ്ങള്‍ പുസ്തകത്തിലുണ്ട്.
കരീനയുടെ വാക്കുകൾ:
‘ഇത് വല്ലാത്തൊരു യാത്രയായിരുന്നു, എന്റെ രണ്ട് ഗര്‍ഭകാലവും പ്രഗ്നന്‍സി ബൈബിള്‍ എഴുതുന്നത്. അതില്‍ നല്ല ദിവസങ്ങളും മോശം ദിവസങ്ങളുമുണ്ട്. ചില ദിവസങ്ങളില്‍ ജോലിക്കു പോകാന്‍ ആവേശമാണ്. എന്നാല്‍ മറ്റുചിലപ്പോള്‍ കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലുമാകില്ല. എന്റെ രണ്ട് പ്രസവകാലത്തും ശാരീരികമായും മാനസികമായും ഞാന്‍ അനുഭവിച്ച കാര്യങ്ങളെക്കുറിച്ചുള്ള വളരെ വ്യക്തിപരമായ വിവരങ്ങളാണ് ബുക്കിലുള്ളത്. പല കാരണങ്ങള്‍കൊണ്ട് ഈ പുസ്തരം എന്റെ മൂന്നാമത്തെ കുഞ്ഞാണ്. ഇന്ന് അതിന് ജന്മമാവുകയാണ്- കരീന കുറിച്ചു.
https://www.instagram.com/p/CRGVdbUpfPC/?utm_source=ig_web_copy_link
Post Your Comments