CinemaGeneralLatest NewsMollywoodNEWSSocial Media

‘ഡയറക്ടർ സർ ബ്രോ ഡാഡിയുടെ വർക്കിലാണ്’: പൃഥ്വിയുടെ ചിത്രവുമായി സുപ്രിയ

മോഹൻലാലിനൊപ്പം പൃഥ്വിരാജും മുഴുനീള വേഷത്തില്‍ അഭിനയിക്കുന്നുണ്ടെന്നതാണ് ബ്രോ ഡാഡിയുടെ പ്രധാന പ്രത്യേകത

പ്രേഷകരുടെ പ്രിയപ്പെട്ട ദമ്പതികളാണ് നടൻ പൃഥ്വിരാജും സുപ്രിയ മേനോനും. പൃഥ്വിയ്ക്ക് പൂർണ്ണ പിന്തുണയുമായി എല്ലാ കാര്യത്തിലും കൂടെ നിൽക്കുന്ന പങ്കാളിയാണ് സുപ്രിയ. പൃഥ്വിരാജ് തന്നെ പലപ്പോഴും ഇക്കാര്യം പറഞ്ഞിട്ടുമുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ സുപ്രിയ ഇപ്പോൾ പങ്കുവെച്ച ഒരു ചിത്രമാണ് വൈറലാകുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയായ ബ്രോ ഡാഡിയുടെ വിശേഷങ്ങള്‍ പങ്കുവയ്‍ക്കുകയാണ് സുപ്രിയ മേനോൻ.

‘ഡയറക്ടര്‍ സര്‍ ബ്രോ ഡാഡിയുടെ വര്‍ക്കിലാണ്. ചിത്രീകരണം ഉടൻ തുടങ്ങും. സയലൻസ് പ്ലീസ് എന്നാണ്’ സുപ്രിയ എഴുതിയിരിക്കുന്നത്.

https://www.instagram.com/p/CRGQPxVsPuq/?utm_source=ig_web_copy_link

മോഹൻലാലിനൊപ്പം പൃഥ്വിരാജും മുഴുനീള വേഷത്തില്‍ അഭിനയിക്കുന്നുണ്ടെന്നതാണ് ബ്രോ ഡാഡിയുടെ പ്രധാന പ്രത്യേകത.

കല്യാണി പ്രിയദര്‍ശൻ, മീന എന്നിവരാണ് സിനിമയിലെ നായികമാര്‍. ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സിദ്ധു പനയ്‍ക്കല്‍ ആണ് പ്രൊഡക്ഷൻ കണ്‍ട്രോളര്‍. എം ആര്‍ രാജകൃഷ്‍ണനാണ് ഓഡിയോഗ്രാഫി. ഒരു കോമഡി ചിത്രമായിരിക്കും ഇതെന്നാണ് പൃഥ്വിരാജ് സൂചന നല്‍കിയിരിക്കുന്നത്. ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button