സിനിമാ താരങ്ങളുടെ പ്രണയവും വിവാഹവും ഗർഭകാലവുമെല്ലാം വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. കഴിഞ്ഞ ദിവസമാണ് മകന് ജനിച്ചതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ട് നടി മിയ ജോര്‍ജ് സോഷ്യൽമീഡിയയിൽ ഒരു ചിത്രം പങ്കുവച്ചത്. എന്നാൽ താൻ ഗർഭിണിയാണെന്ന ഒരു വിവരവും മിയ അറിയിച്ചിരുന്നില്ല. കുഞ്ഞു ജനിച്ച് ദിവസങ്ങൾക്ക് ശേഷമാണ് മിയ ഇക്കാര്യം അറിയിക്കുന്നത്. അത് കൊണ്ട് സോഷ്യൽ മീഡിയ നിറയെ മിയയെ അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകളാണ് നിറയുന്നത്. എന്നാൽ മിയയെ അഭിനന്ദിക്കുന്നതിനോടൊപ്പം നടിയും അവതാരകയുമായ പേളി മാണിയെയും വിമർശിച്ചും രംഗത്തെത്തിയിരിക്കുകയാണ് സോഷ്യൽമീഡിയ. പേളിയെ പോലെ ഗർഭകാലം ആഘോഷിച്ച് വെറുപ്പിക്കാത്തത്തിന് നന്ദി എന്നൊക്കെയാണ് കമന്റുകൾ.
‘സംവൃത സുനിലും മിയയും ഒക്കെ കൊച്ചുണ്ടായി കുറെ ദിവസം കഴിഞ്ഞാണ് പുറം ലോകം അറിഞ്ഞത് തന്നെ… ആ പേളി ഒക്കെ ഇവരെ കണ്ട് പഠിക്കണം… പേളി മാത്രം അല്ല കുറെ എണ്ണങ്ങൾ’- എന്നായിരുന്നു ചിത്രത്തിന് താഴെ ഒരാളുടെ കമന്റ്.
‘ഗർഭകാലം ഒരു വലിയ സംഭവം ആക്കി മാറ്റി സോഷ്യൽ മീഡിയയിൽ അതിനെ ഒരു ആഘോഷം ആക്കാതിരുന്ന നിങ്ങളുടെ’ വകതിരിവിന് ‘, എന്റെ ആദ്യ കൈയ്യടി’ എന്നായിരുന്നു മറ്റൊരു കമന്റ്. ‘ഇവിടെ ചിലർ ഗർഭം ധരിച്ച മുതൽ പ്രസവം കഴിയുന്നത് വരെ ആഘോഷിച്ച് വെറുപ്പിച്ച് കയ്യിൽ തരുന്നു, എന്നിട്ടോ വാർത്താ ദാരിദ്ര്യം കൊണ്ട് പീറ മാധ്യമങ്ങൾ അവരുടെ പിന്നാലെ പോയി വലിയ വാർത്താ പ്രധാന്യം കൊടുക്കുന്നു, നിങ്ങളെ കണ്ട് അവർ പഠിക്കട്ടെ ഗർഭം ധരിച്ചതും പ്രസവിച്ചതും ആരും അറിഞ്ഞില്ല.
https://www.instagram.com/p/CQ_IqqFh60J/?utm_source=ig_web_copy_link
തന്റെ മകൾ നിലായുടെ ജനനവും പേളിയുടെ ഗര്ഭകാലവുംസോഷ്യല്മീഡിയയിൽ പങ്കിട്ടത് വളരെ തെറ്റായ കാര്യമാണെന്നാണ് ഒരുകൂട്ടം ആൾക്കാരുടെ വിമർശനം.
അശ്വിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രവുമായാണ് കഴിഞ്ഞ ദിവസം മിയ എത്തിയത്. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകന്റെ പേര്. ഒരു മാസം മുന്‍പായിരുന്നു മിയയ്ക്കും അശ്വിനും ആണ്‍കുഞ്ഞ് പിറന്നത്.
Post Your Comments