GeneralLatest NewsNEWSSocial MediaTollywood

അവിശ്വസനീയമായ മെയ് വഴക്കത്തോടെ അല്ലുവിന്റെ ഭാര്യ: താരപത്നിയുടെ യോഗാഭ്യാസന ചിത്രം കണ്ട് അമ്പരന്ന് ആരാധകർ

ലോകം തലകീഴായി കാണാനെന്തു രസം എന്ന അടികുറിപ്പോടെയാണ് സ്നേഹ ചിത്രം പങ്കുവെച്ചിരിക്കുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട ദമ്പതികളാണ് അല്ലു അർജുനും ഭാര്യ സ്നേഹയും. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ സ്നേഹ റെഡ്ഢി പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ സ്നേഹം പങ്കുവെച്ച ഒരു ചിത്രമാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. അവിശ്വസനീയമായ മെയ് വഴക്കത്തോടെ യോഗാഭ്യാസം നടത്തുന്ന ചിത്രങ്ങളാണ് താരപത്നി പങ്കുവെച്ചിരിക്കുന്നത്. തലകീഴായി കിടക്കുന്ന സ്നേഹയുടെ ചിത്രങ്ങൾ കണ്ട് ശെരിക്കും ഞെട്ടിയിരിക്കുകയാണ് ആരാധകർ. ലോകം തലകീഴായി കാണാനെന്തു രസം എന്ന അടികുറിപ്പോടെയാണ് സ്നേഹ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

https://www.instagram.com/p/CRETObsDxtc/?utm_source=ig_web_copy_link

അല്ലുവിന്റെ സിനിമകൾ എന്നപോലെ തന്നെ ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. സ്നേഹയുടെ വീട്ടുകാർ ആദ്യം വിവാഹത്തിന് എതിർപ്പായിരുന്നുവെന്ന് നേരത്തെ അല്ലു അർജുൻ പറഞ്ഞിട്ടുണ്ട്.ഒരു സുഹൃത്തിന്റെ വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോഴാണ് അല്ലു ആദ്യമായി സ്നേഹ റെഡ്ഡിയെ കാണുന്നത്. അമേരിക്കയിൽ നിന്നും ബിരുദാനന്തരബിരുദം നേടി തിരിച്ചെത്തിയതേ ഉണ്ടായിരുന്നുള്ളൂ സ്നേഹ അപ്പോൾ. തുടർന്ന് സുഹൃത്തിന്റെ സഹായത്തോടെ ഇരുവരും പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തു. എന്നാൽ സ്നേഹയുടെ അച്ഛൻ ബന്ധത്തിന് എതിർപ്പ് പ്രകടിപ്പിച്ചു.

എഞ്ചിനീയറിംഗ്, ഫാർമസ്യൂട്ടിക്കൽ കോളേജുകളുടെ ഉടമയും ഹൈദരാബാദിലെ പ്രമുഖ ബിസിനസുകാരനുമായിരുന്നു സ്നേഹയുടെ അച്ഛൻ. അല്ലു ആവട്ടെ, തെലുങ്കത്തെ സിനിമാപാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുള്ള അംഗവും. അല്ലുവിന്റെ പിതാവ് സ്നേഹയുടെ പിതാവിനെ സമീപിച്ചെങ്കിലും ആദ്യം അവർ സമ്മതിക്കാൻ കൂട്ടാക്കിയില്ല. എന്നാൽ അല്ലുവും സ്നേഹയും തങ്ങളുടെ തീരുമാനത്തിൽ ഉറച്ചു നിന്നു.

ഒടുവിൽ ഇരുവരുടെയും ഇഷ്ടത്തിനു വഴങ്ങി വീട്ടുകാരും വിവാഹത്തിന് തയ്യാറാവുകയായിരുന്നു. 2011 മാർച്ച് ആറിനായിരുന്നു​ അല്ലുവും സ്നേഹയും തമ്മിലുള്ള വിവാഹം. ഇരുവർക്കും രണ്ടു മക്കളാണുള്ളത്.

 

 

shortlink

Related Articles

Post Your Comments


Back to top button