CinemaGeneralLatest NewsMollywoodNEWS

‘ഹരിപ്പാട് ഗ്രാമപഞ്ചായത്ത്’: രമേശ് ചെന്നിത്തല സിനിമയിലേക്ക്

സിനിമയിലും രാഷ്ട്രീയ നേതാവായി തന്നെയാണ് രമേശ് ചെന്നിത്തല എത്തുന്നത്

മുന്‍പ്രതിപക്ഷ നേതാവും ഹരിപ്പാട് എംഎല്‍എയുമായ രമേശ് ചെന്നിത്തല സിനിമയിലേക്ക്. നിഖില്‍ മാധവ് സംവിധാനം ചെയ്യുന്ന ‘ഹരിപ്പാട് ഗ്രാമപഞ്ചായത്ത്’ എന്ന ചിത്രത്തിലാണ് രമേശ് ചെന്നിത്തല അരങ്ങേറ്റം കുറിക്കുന്നത്. ജീവിതത്തിലേത് പോലെ തന്നെ സിനിമയിലും രാഷ്ട്രീയ നേതാവായി തന്നെയാണ് രമേശ് ചെന്നിത്തല എത്തുന്നത്.

ആലപ്പുഴ എംപി എഎം ആരീഫും ഒരു ഗാനരംഗത്തിലൂടെ ചിത്രത്തില്‍ സാന്നിധ്യം അറിയിക്കുന്നുണ്ട്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് സിനിമ ചിത്രീകരിക്കാന്‍ അവസരം ലഭിച്ചാല്‍ രമേശ് ചെന്നിത്തലയുള്ള സീനുകള്‍ ആദ്യം ചിത്രീകരിക്കുമെന്ന് നിഖിൽ മാതൃഭൂമിയോട് പറഞ്ഞു.

ചിത്രത്തില്‍ മൂന്ന് സീനുകളിലാണ് ചെന്നിത്തലയെ കാണാനാകുക. ജനക്കൂട്ടത്തിന്റെ പശ്ചാത്തലത്തില്‍ ജനനായകനായി ചെന്നിത്തല പ്രത്യക്ഷപ്പെടുമെന്നാണ് സൂചന. മമ്മൂട്ടിയുടെ സഹോദരിപുത്രനായ അഷ്‌കര്‍ സൗദാനാണ് സിനിമയിലെ നായയകന്‍.

 

shortlink

Related Articles

Post Your Comments


Back to top button