CinemaGeneralLatest NewsMollywoodNEWSSocial Media

പൃഥ്വിരാജിന്റെ ‘കോൾഡ് കേസ്’ ഏറ്റെടുത്ത് പ്രേക്ഷകർ: ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ ഹിറ്റ്

ആമസോൺ പ്രൈം വീഡിയോയിലൂടെ പ്രദർശനത്തിനെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്

ഛായാഗ്രാഹകനായ തനു ബാലക് പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്ത ചിത്രമാണ് ‘കോൾഡ് കേസ്’. ആമസോൺ പ്രൈം വീഡിയോയിലൂടെ പ്രദർശനത്തിനെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. സസ്പെന്‍സ് ക്രൈം ത്രില്ലറായ ചിത്രം ഒരു കൊലപാതകത്തെ കുറിച്ച് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥനിലൂടെയും അതീന്ദ്രിയ അനുഭവങ്ങൾക്ക് വിധേയയാകുന്ന ഒരു പത്രപ്രവർത്തകയുടെയും കഥയാണ് പറയുന്നത്. ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം ഇതിനോടകം ഹിറ്റായി കഴിഞ്ഞുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

സത്യജിത് എന്ന പൊലീസ് ഉദ്യോഗസ്ഥനായി പൃഥ്വിരാജ് എത്തുമ്പോൾ അന്വേഷണാത്മക മാധ്യമപ്രവർത്തക മേധാ പത്മജ എന്ന കഥാപാത്രവുമായി അദിതി ബാലനും എത്തുന്നു.ഇവരെ കൂടാതെ കോള്‍ഡ് കേസില്‍ ലക്ഷ്മിപ്രിയ, സുചിത്ര പിള്ള, ആത്മീയ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങൾ.

നേരത്തെ തിയറ്റര്‍ റിലീസായി ആലോചിച്ചിരുന്ന സിനിമ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സിനിമാശാലകള്‍ അടഞ്ഞു കിടന്നതോടെ ഒടിടി റിലീസാവുകയാരുന്നു. തിയറ്ററുകളിലെത്താതെ നേരിട്ട് ഒടിടി റിലീസിനെത്തുന്ന പൃഥ്വിരാജിന്റെ ആദ്യ ചിത്രം കൂടിയാണ് കോൾഡ് കേസ്.

ശ്രീനാഥിന്‍റെ തിരക്കഥയ്ക്ക് ഗിരീഷ് ഗംഗാധരനും ജോമോൻ ടി. ജോണും ചേർ‍ന്നാണ് ഛായാഗ്രഹണം. കലാസംവിധാനം അജയൻ ചാലിശ്ശേരി, പ്രൊഡക്‌ഷൻ കൺട്രോളര്‍ ബാദുഷ. നിർമ്മാണം ആന്‍റോ ജോസഫ്, ജോമോൻ ടി. ജോൺ, ഷമീ‍ർ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ്.

shortlink

Related Articles

Post Your Comments


Back to top button