സണ്ണി വെയ്ൻ അന്ന ബെൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘സാറാസ്’. കഴിഞ്ഞ ദിവസം ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായമാണ് നേടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമയെ കുറിച്ച് മനസ് തുറക്കുകയാണ് ജൂഡ്.
സാറാസ് എന്ന സിനിമ റിലീസ് ചെയ്യുമ്പോൾ ഭൂരിപക്ഷം പ്രേക്ഷകരും ഈ സിനിമയ്ക്ക് എതിരെ തിരിയുമെന്നാണ് താൻ പ്രതീക്ഷിച്ചിരുന്നത്, എന്നാൽ തന്റെ പ്രതീക്ഷകളെ തകർത്ത് കൊണ്ട് വലിയൊരു സമൂഹം ഈ ചിത്രത്തെ പിന്തുണച്ചുവെന്ന് ജൂഡ് പറയുന്നു. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ജൂഡ് ആന്റണി ജോസഫിന്റെ വാക്കുകൾ:
‘സമൂഹത്തിലെ ഭൂരിപക്ഷവും ഈ സിനിമയെ എതിർക്കുമെന്നും ഒരു ന്യൂനപക്ഷം മാത്രമായിരിക്കും ഈ ചിത്രത്തെ പിന്തുണയ്ക്കുക എന്നുമാണ് താൻ പ്രതീക്ഷിർച്ചിരുന്നത്. ഭാവിയിൽ ഈ ചിത്രം ചർച്ച ചെയ്യപ്പെടാം എന്നും താൻ കരുതി. എന്നാൽ വലിയൊരു കൂട്ടം പ്രേക്ഷകർ തന്നെ ഈ ചിത്രത്തെ പിന്തുണച്ചു എന്നും അദ്ദേഹം പറഞ്ഞു. ഏറെ ചിന്തയ്ക്ക് ശേഷമാണ് താൻ ഈ സിനിമ ചെയ്തത് എന്നും വിമർശിക്കുന്നവർക്ക് വിമർശിക്കാം അതും ആവശ്യമാണ് എന്നും’ ജൂഡ് പറഞ്ഞു.
ജൂലൈ 5നാണ് ചിത്രം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. വിനീത് ശ്രീനിവാസന്, അജു വര്‍ഗ്ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലവും പ്രശാന്ത് നായര്‍ ഐ എ എസും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിള്‍ എത്തുന്നുണ്ട്.പി.കെ. മുരളീധരനുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. കഥ അക്ഷയ് ഹരീഷ്, നിമിഷ് രവിയാണ് ക്യാമറ.
Post Your Comments