അമ്പിളിദേവിയുടെ ഗാർഹിക പീഡന പരാതി: ആദിത്യന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി

അമ്പിളി ദേവിയെ അപകീർത്തിപ്പെടുത്തരുതെന്ന് താക്കീതും ആദിത്യന് കോടതി നൽകിയിട്ടുണ്ട്

കൊച്ചി: നടൻ ആദിത്യൻ ജയന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഗാർഹിക പീഡനമാരോപിച്ച് നടിയും ഭാര്യയുമായ അമ്പിളിദേവി നൽകിയ പരാതിയിലാണ് കർശന ഉപാധികളോടെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. അമ്പിളി ദേവിയെ അപകീർത്തിപ്പെടുത്തരുതെന്ന് താക്കീതും ആദിത്യന് കോടതി നൽകിയിട്ടുണ്ട്.

ചൊവ്വാഴ്ച ചവറ പൊലീസ് സ്റ്റേഷനിൽ ഹാജരാകണം. എന്നാൽ അറസ്റ്റ് രേഖപ്പെടുത്തിയാലും ജാമ്യം അനുവദിക്കണമെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.

ആദിത്യനെ അറസ്റ്റുചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവിന്റെ കാലാവധി ജൂലായ് ഏഴുവരെ നീട്ടിയിരുന്നു. തന്നെയും മാതാപിതാക്കളെയും കൊല്ലുമെന്ന് ആദിത്യൻ ഭീഷണിപ്പെടുത്തിയെന്നും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്നും ആരോപിച്ച് അമ്പിളിദേവി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. തുടർന്നാണ് ആദിത്യൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.

Share
Leave a Comment