GeneralLatest NewsMollywoodNEWS

വിവാഹസാരിയിൽ അച്ഛന്റെയും അമ്മയുടെയും പേര് എഴുതി ചേർക്കാനാണ് ആഗ്രഹം: എലീന പടിക്കൽ

ഹിന്ദു ആചാരപ്രകാരവും ക്രിസ്ത്യൻ ആചാരപ്രകാരവുമായിരിക്കും എലീനയുടെ വിവാഹം

ടെലിവിഷൻ അവതാരകയായും നടിയായും പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച താരമാണ് എലീന. അടുത്തിടയിലായിരുന്നു എലീനയുടെ വിവാഹ നിശ്ചയം നടന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. കോഴിക്കോട് സ്വദേശി രോഹിത് ആയിരുന്നു എലീനയുടെ വരൻ. ഒരുപാട് വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹത്തിനൊരുങ്ങുന്നത്.

ഓഗസ്റ്റ് മുപ്പതിനാണ് താരത്തിൻ്റെ വിവാഹം. കോഴിക്കോട് വെച്ചാണ് വിവാഹം നടക്കുക. ഹിന്ദു ആചാരപ്രകാരവും ക്രിസ്ത്യൻ ആചാരപ്രകാരവും ചടങ്ങുകൾ നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് എലീന പറയുന്നു. എന്നാൽ ലോക്ക് ഡൗൺ എങ്ങനെയൊക്കെയാണെന്ന് നോക്കിയിട്ടേ വിവാഹ ഒരുക്കങ്ങൾ മുന്നോട്ടു പോകാനാകൂവെന്നും എലീന വനിതയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറയുന്നു.

കോയമ്പത്തൂരാണ് പുടവ തയാറാക്കാൻ കൊടുത്തിരിക്കുന്നത്. രോഹിത്തിൻ്റെ വീട്ടിൽ നിന്നുള്ള സാരിയാണ് ഇങ്ങനെ ഒരുക്കുന്നത്. താലികെട്ടുമ്പോൾ ഉടുക്കുന്ന എന്റെ സാരി കാഞ്ചീപുരത്താണ് ഒരുക്കുന്നത്. അതിൽ എന്തൊക്കെ പ്രത്യേകതകൾ വേണമെന്ന് ഇനി തീരുമാനിക്കുകയേയുള്ളൂ. സാരിയിൽ അപ്പ, അമ്മ എന്നു നെയ്തു വെയ്ക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഇക്കാര്യത്തിൽ ഫൈനൽ തീരുമാനമായിട്ടില്ല എന്നും എലീന പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button