CinemaGeneralLatest NewsMollywoodNEWS

മാലിക്കിന്റെ ഗെറ്റപ്പിന് പ്രചോദനമായത് അച്ഛനും മുത്തച്ഛനും: ഫഹദ് ഫാസിൽ

പ്രായമാകുമ്പോൾ അൽപം മെലിഞ്ഞുവരുന്ന ശരീരപ്രകൃതമുളളവരാണ് അച്ഛനും മുത്തച്ഛനുമെന്നും ഫഹദ്

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാലിക്. മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഫഹദ് നായകനാകുന്ന ചിത്രമെന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. ചിത്രത്തില്‍ സുലൈമാന്‍ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. പല കാലഘട്ടങ്ങളിലായി പറഞ്ഞ് പോകുന്ന കഥയായതിനാല്‍ 20 വയസ് മുതല്‍ 57 വയസ്സ് വരെയുള്ള സുലൈമാനെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഇതിന് വേണ്ടി ഫഹദ് ശാരീരികമായ മാറ്റങ്ങളും വരുത്തിയിരുന്നു. ഇപ്പോഴിതാ സുലൈമാൻ മാലിക് എന്ന കഥാപാത്രത്തിന്റെ ഗെറ്റപ്പിന് പ്രചോദനമായത് അച്ഛനും മുത്തച്ഛനുമാണെന്ന് പറയുകയാണ് ഫഹദ് ഫാസിൽ. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.

പ്രായമാകുമ്പോൾ അൽപം മെലിഞ്ഞുവരുന്ന ശരീരപ്രകൃതമുളളവരാണ് അച്ഛനും മുത്തച്ഛനുമെന്നും അങ്ങനെയാണ് കഥാപാത്രത്തിനു വേണ്ടി താൻ മെലിയാൻ തീരുമാനിച്ചതെന്നും ഫഹദ് പറയുന്നു.

ഫഹദ് ഫാസിലിന്റെ വാക്കുകൾ:

‘ആദ്യമായാണ് മധ്യവയസ്കനായി അഭിനയിക്കുന്നത്. ഇതിനു മുമ്പ് ചെയ്ത സിനിമകളെല്ലാം എന്റെ പ്രായത്തിനൊത്ത കഥാപാത്രങ്ങളായിരുന്നു. ഈ കഥാപാത്രത്തെ ഒട്ടും ഡ്രമാറ്റിക്ക് ആക്കാതെ എങ്ങനെ ചെയ്യാൻ പറ്റുമെന്ന് ആ സമയത്ത് ആലോചിച്ചിരുന്നു. അപ്പോഴാണ് ശരീരഭാരം കുറച്ചുനോക്കിയാൽ എങ്ങനെ ഇരിക്കും എന്ന ചിന്തവരുന്നത്. എന്റെ അച്ഛനും മുത്തച്ഛനുമൊക്കെ പ്രായമാകുമ്പോൾ അൽപം മെലിഞ്ഞുവരുന്ന ശരീരപ്രകൃതമുളളവരാണ്. എന്റെ ശരീരപ്രകൃതവും അങ്ങനെയായിരിക്കും എന്നുതോന്നി. അവരുടെ ഫോട്ടോസ് മഹേഷിനെ കാണിക്കുകയും അങ്ങനെയാണ് ആ മേക്കോവറിലേയ്ക്ക് എത്തുകയുമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button