CinemaGeneralKollywoodLatest NewsMovie GossipsNEWS

ഫസ്റ്റ് ലുക്ക് പോലും പുറത്തിറങ്ങിയില്ല: അജിത്തിന്റെ ‘വലിമൈ’ 200 കോടി ക്ലബ്ബിൽ

200 കോടിക്ക് മുകളില്‍ നേടി എന്നതല്ലാതെ വലിമൈ നേടിയ യഥാര്‍ഥ തുക പുറത്തെത്തിയിട്ടില്ല

ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന അജിത്തിന്റെ ചിത്രമാണ് ‘വലിമൈ’. എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ പോസ്റ്ററുകളോ ലൊക്കേഷൻ ചിത്രങ്ങളോ ഒന്നും തന്നെ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ വലിമൈ ഇതിനകം 200 കോടിയിലേറെ നേടിയെന്നാണ് വിവരം.ആഗോള തിയേറ്ററിക്കൽ, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റ്സിലൂടെ ചിത്രം 200 കോടിക്ക് മുകളിൽ ലഭിച്ചു എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജൂലൈ 15ന് റിലീസ് ചെയ്യുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. അജിത്തിന്‍റെ അന്‍പതാം പിറന്നാള്‍ ദിനമായ മെയ് ഒന്നിന് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തെത്തുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ കൊവിഡ് രണ്ടാംതരംഗത്തിന്‍റെ സാഹചര്യത്തില്‍ നിര്‍മ്മാതാക്കള്‍ മാറ്റിവെക്കുകയായിരുന്നു. അതേസമയം 200 കോടിക്ക് മുകളില്‍ നേടി എന്നതല്ലാതെ വലിമൈ നേടിയ യഥാര്‍ഥ തുക പുറത്തെത്തിയിട്ടില്ല.

‘യെന്നൈ അറിന്താലി’നു ശേഷം അജിത്ത് കുമാര്‍ വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് വലിമൈ. ടൈറ്റില്‍ റോളിലാണ് ‘തല’ എത്തുക. ഹുമ ഖുറേഷിയാണ് ചിത്രത്തില്‍ അജിത്തിന്റെ നായികയായി എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button