BollywoodGeneralLatest NewsNEWS

ഇനി യാത്ര സൈക്കിളിൽ: ഇന്ധന വില വർധനവിനെതിരെ സണ്ണി ലിയോൺ

ഇന്ധനവില നൂറ് കടക്കുമ്പോൾ സൈക്കിളിംഗാണ് ആരോഗ്യത്തിന് നല്ലത് എന്ന് സണ്ണി ലിയോൺ

രാജ്യത്ത് ഇന്ധനവില വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിഷേധമറിയിച്ച് ബോളിവുഡ് നടി സണ്ണി ലിയോൺ. ഇന്ധനവില നൂറ് കടക്കുമ്പോൾ സൈക്കിളിംഗാണ് ആരോഗ്യത്തിന് നല്ലത് എന്നാണ് തന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് സണ്ണി കുറിക്കുന്നത്.

‘അവസാനം ഇത് നൂറും കടന്നിരിക്കുന്നു. നിങ്ങളുടെ ആരോഗ്യം കാത്തുസൂക്ഷിക്കും. ഇനി നല്ലത് സൈക്കിൾ തന്നെ.’–സണ്ണി ലിയോണി കുറിച്ചു. ട്വീറ്റിന്റെ കൂടെ ഇമോജിയായി സൈക്കിളിന്റെയും പെട്രോളിന്റെയും ചിത്രവും നടി നൽകിയിട്ടുണ്ട്.

https://www.facebook.com/sunnyleone/posts/1765620363646101

നിരവധിപേരാണ് താരത്തെ അനുകൂലിച്ച് എത്തിയത്. ബോളിവുഡിലെ പ്രമുഖ താരങ്ങൾ മിണ്ടാതെ ഇരിക്കുമ്പോഴാണ് സണ്ണി ഇക്കാര്യത്തിൽ പ്രതികരിച്ചതെന്ന് ആരാധകർ കമന്റ് ചെയ്യുന്നു.

shortlink

Related Articles

Post Your Comments


Back to top button