
പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിമാരിൽ ഒരാളാണ് സോനം കപൂർ. സോനം കപൂറിന്റെ വിവാഹവും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. വ്യവസായിയായ ആനന്ദ് അഹുജയാണ് സോനം കപൂറിന്റെ ഭര്‍ത്താവ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ എല്ലാം സോനം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ബോളിവുഡ് താരങ്ങളെ ആരെയും വിവാഹം ചെയ്യാതിരുന്നതിന് ദൈവത്തോട് നന്ദി പറയുകയാണ് സോനം. അവരുടെ ലോകവീക്ഷണം വളരെ പരിമിതമാണെന്നും, അവരുടെ ചിന്തകളെല്ലാം ബോളിവുഡിൽ എന്ത് സംഭവിക്കുന്നു എന്നത് മാത്രമാണ് എന്നും സോനം പറയുന്നു.
സോനം കപൂറിന്റെ വാക്കുകൾ:
‘സമാന ചിന്താഗതിക്കാരനും ഫെമിനിസ്റ്റുമായ ഒരാളെ കണ്ടുമുട്ടിയതിൽ ഞാൻ ഭാഗ്യവതിയാണ്. സിനിമയിൽ നിന്നുമൊരാളെ ഞാൻ കണ്ടെത്താതിരുന്നതിൽ ഞാൻ ദൈവത്തോട് നന്ദി പറയുന്നു. കാരണം അവരുടെ ലോകവീക്ഷണം വളരെ പരിമിതമാണ്. അവരുടെ ചിന്തകളെല്ലാം ബോളിവുഡിൽ എന്ത് സംഭവിക്കുന്നു എന്നത് മാത്രമാണ്.
എല്ലാ രാത്രിയും ഞങ്ങൾ ഒരുമിച്ച് ചെലവഴിച്ച ആദ്യ വർഷമാണിത്. സാധാരണയായി ഞങ്ങൾ വളരെയധികം യാത്ര ചെയ്യുന്നവരാണ്. പരസ്പരം ഞങ്ങൾ പരസ്പരം അഭിനിവേശമുള്ളവരാണെന്നും ഒന്നിച്ചുള്ള നിമിഷങ്ങൾ ഒരുപാട് ആസ്വദിക്കുന്നുവെന്നും തിരിച്ചറിയാൻ ഞങ്ങൾക്ക് സാധിച്ചു’. – സോനം കുറിച്ചു.
ബിസിനസുകാരനായ ആനന്ദ് അഹൂജ ജോലിയുടെ ഭാഗമായി ലണ്ടനിലാണ് സ്ഥിരതാമസം. സിനിമാതിരക്കുകളും മറ്റുമായി സോനം ഇന്ത്യയിലും. എന്നാൽ കോവിഡും അനുബന്ധ ലോക്ഡൗണിനെയും തുടർന്ന് സിനിമാ ചിത്രീകരണവും മറ്റും നിർത്തി വച്ചതിന് പിന്നാലെ സോനവും ലണ്ടനിലെത്തിയിരിക്കുകയാണ്.
2018 മെയ് 8നാണ് സോനവും ആനന്ദും വിവാഹിതരായത്. മുംബൈയിൽ സോനത്തിന്റെ വസതിയിൽ വച്ച് പഞ്ചാബി ആചാരപ്രകാരമായിരുന്നു വിവാഹചടങ്ങുകൾ.
Post Your Comments