ആര്യയെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്ത് ചിത്രമാണ് ‘സര്‍പാട്ട പരമ്പരൈ’. ആമസോണ്‍ പ്രൈമില്‍ ജൂലൈ 22ന് ചിത്രം റിലീസിനെത്തുകയാണ്. തമിഴ്, തെലുങ്കു എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക.
80കളില്‍ ചെന്നൈയിലെ ആളുകള്‍ക്കിടയിലുള്ള ബോക്സിങ് താല്‍പര്യത്തെ ചുറ്റിപറ്റിയാണ് കഥ പോകുന്നത്. ചിത്രത്തില്‍ സന്തോഷ് പ്രതാപ്, ഷബീര്‍ കല്ലരക്കല്‍, ജോണ്‍ കൊക്കെന്‍ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. പശുപതി, കലയ്യരസന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.
BREAKING: Arya’s boxing drama #Sarpatta Parambarai premiering directly on Amazon Prime – July 22nd in Tamil and Telugu. pic.twitter.com/cMBDTVJhdk
— LetsCinema (@letscinema) July 8, 2021
കെ 9 സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ് നിര്‍വ്വഹിക്കുന്നത്. മുരളി ജിയാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍.
സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ‘അരണ്‍മനൈ 3’ ആണ് ആര്യയുടെ ചിത്രീകരണം ആരംഭിച്ച അടുത്ത ചിത്രം.
Post Your Comments