‘ഗിറ്റാർ കമ്പി മേലേ നിൻട്ര്’: സൂര്യയ്‌ക്കൊപ്പം പ്രയാഗ മാർട്ടിൻ

സൂര്യയും മലയാളികളുടെ പ്രിയ നടി പ്രയാഗ മാർട്ടിനും ഒന്നിച്ചുള്ള ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്

പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് നെറ്റ്ഫ്ലിക്സ് ആന്തോളജിയായ ‘നവരസ’. ഇപ്പോഴിതാ ന്നവരസയിലെ പുതിയ സ്റ്റില്ലുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. നവരസയിലെ ഗൗതം മേനോൻ സൂര്യയെ നായകനാക്കികൊണ്ട് സംവിധാനം ചെയ്യുന്ന ‘ഗിറ്റാര്‍ കമ്പി മേലേ നിന്‍ട്ര്’ എന്ന സീരിസിലെ സ്റ്റില്ലുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്

സൂര്യയും മലയാളികളുടെ പ്രിയ നടി പ്രയാഗ മാർട്ടിനും ഒന്നിച്ചുള്ള ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. സൂര്യ ഒരു സംഗീതജ്ഞന്റെ റോളിലാണ് ചിത്രത്തിലെത്തുക.

നവരസങ്ങളെ അടിസ്ഥാനമാക്കി തമിഴ് സംവിധായകരായ മണി രത്‌നവും ജയേന്ദ്ര പഞ്ചപകേശനും നിര്‍മ്മിക്കുന്ന ആന്തോളജി സീരീസാണ് നവരസ. ഈ സിനിമാസമാഹാരം ഒന്‍പത് ഹ്രസ്വചിത്രങ്ങളായി ഒന്‍പത് സംവിധായകരാണ് ഒരുക്കുന്നത്. അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാര്‍, ഗൗതം വാസുദേവ് മേനോന്‍, കാര്‍ത്തിക് സുബ്ബരാജ്, കാര്‍ത്തിക് നരേന്‍, കെവി ആനന്ദ്, പൊന്റാം, രതീന്ദ്രന്‍ പ്രസാദ്, ഹലിത ഷമീം എന്നിങ്ങനെ ഒന്‍പത് സംവിധായകര്‍ ചേര്‍ന്ന് അവരവരുടെ കാഴ്ച്ചപാടിലൂടെ ഓരോ രസവും കോര്‍ത്തിണക്കുകയാണ് ചെയ്യുന്നത്.

പാര്‍വതി തിരുവോത്ത്, അരവിന്ദ് സ്വാമി വിജയ് സേതുപതി, സിദ്ധാര്‍ത്ഥ്, രേവതി, നിത്യാ മേനന്‍, ഐശ്വര്യാ രാജേഷ്, പൂര്‍ണ, റിതിക, ശരവണന്‍, അളകം പെരുമാള്‍, പ്രസന്ന, ബോബി സിംഹ, വിക്രാന്ത്, ഗൗതം കാര്‍ത്തിക്, പ്രകാശ് രാജ്, റോബോ ഷങ്കര്‍, രമേഷ് തിലക്, അശോക് സെല്‍വന്‍, സനന്ത്, വിധു എന്നിവരാവും ഒമ്പത് സിനിമകളിലായി പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.

എ ആര്‍ റഹ്‌മാന്‍, ജിബ്രാന്‍, ഇമന്‍, അരുല്‍ദേവ്, കാര്‍ത്തിക്, ഗോവിന്ദ് വസന്ത, രോണ്‍തന്‍ യോഹന്‍, ജസ്റ്റിന്‍ പ്രഭാകരന്‍ എന്നിവരാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ‘പാവ കതൈകള്‍’ എന്ന തമിഴ് ആന്തോളജി ചിത്രത്തിന് ശേഷം നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കുന്ന രണ്ടമത്തെ ആന്തോളജി ചിത്രമാണ് നവരസ.

Share
Leave a Comment