ഇതിഹാസ താരം ദിലീപ് കുമാറിന്റെ വിയോഗം ഉൾക്കൊള്ളാൻ കഴിയാതെ ഭാര്യയും നടിയുമായ സൈറ ബാനു. കഴിഞ്ഞ ദിവസമായിരുന്നു വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അദ്ദഹത്തിന്റെ അന്ത്യം. നിരവധി രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും താരങ്ങളും ദിലീപ്കുമാറിനെ അവസാനമായി കാണാനും ആദരമര്‍പ്പിക്കാനും എത്തിയിരുന്നു. എന്നാൽ സൈറ ബാനുവിനെ ആശ്വസിപ്പിക്കാൻ കഴിയാനാകാതെ പ്രയാസപ്പെടുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. ദിലീപ് കുമാറിന് അന്ത്യചുംബനം നല്‍കുന്ന ഭാര്യ സൈറ ബാനുവിന്റെ ചിത്രം ആരാധകരുടെ ഹൃദയത്തില്‍ വിങ്ങലാകുന്നു.
22കാരി സൈറബാനുവും 44 വയസ്സുള്ള ദിലീപ് കുമാറും 1966- ലാണ് വിവാഹിതരാകുന്നത്. ഇരുവരുടെയും പ്രായവ്യത്യാസം അന്ന് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. ഇരുവർക്കും കുട്ടികൾ ഇല്ലായിരുന്നു. 1980-കളില്‍ അസ്മയുമായുള്ള ദിലീപിന്റെ രഹസ്യ വിവാഹവും തരണം ചെയ്ത് വീണ്ടും സൈറ ദിലീപ് താരദമ്പതികൾ മുന്നോട്ട് പോയി. എന്നാൽ അഞ്ച് പതിറ്റാണ്ടുകള്‍ നീണ്ട ദാമ്പത്യജീവിതത്തിനാണ് കഴിഞ്ഞ ദിവസം തിരശ്ശീല വീണത്.
Post Your Comments