GeneralLatest NewsMollywoodNEWSSocial Media

വിവാഹവാർഷികദിനത്തിൽ ഭർത്താവിന് ആശംസകളുമായി അനു സിത്താര

അനു സിത്താരയും വിഷ്‍ണു പ്രസാദും 2015 ജൂലൈ എട്ടിനായിരുന്നു വിവാഹിതരായത്

കാവ്യാ മാധവനു ശേഷം ശാലീന സൗധര്യമുള്ള നടി എന്ന പദവി മലയാളികൾ നൽകിയത് അനു സിത്താരയ്ക്കാണ്. നൃത്തത്തിലും സൗന്ദര്യത്തിലും അഭിനയത്തിലും മുന്നിൽ നിൽക്കുന്ന അനു സിത്താരയ്ക്ക് നിരവധി ആരാധകരാണുള്ളത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അനു തന്റെ ചിത്രങ്ങളും നൃത്ത വീഡിയോകളും എല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ വിവാഹവാർഷികദിനത്തിൽ ഭര്‍ത്താവ് വിഷ്‍ണുപ്രസാദിന് ആശംസകളുമായി എത്തിയിരിക്കുകയാണ് അനു സിത്താര.

അനു സിത്താരയും വിഷ്‍ണു പ്രസാദും 2015 ജൂലൈ എട്ടിനായിരുന്നു വിവാഹിതരായത്. അനുസിത്താര വിവാഹ ആല്‍ബത്തില്‍ നിന്നുള്ള അപൂര്‍വ ഫോട്ടോയാണ് പങ്കുവെച്ചിരിക്കുന്നത്. എന്റെ പ്രിയനേ, സന്തോഷകരമായ വിവാഹ വാര്‍ഷിക ആശംസകള്‍ എന്നാണ് അനു സിത്താര എഴുതിയിരിക്കുന്നത്.

https://www.instagram.com/p/CRDR2fgJHXq/?utm_source=ig_web_copy_link

ഒട്ടേറെ പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നു. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button