
ലക്ഷദ്വീപ് വിഷയത്തില്‍ ശക്തമായ നിലപാടുകളിലൂടെ ശ്രദ്ധേയായ ഐഷ സുൽത്താന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ‘ഫ്ലഷ്’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ കഥയെഴുതി സംവിധാനം ചെയ്യുന്നത് ഐഷ സുൽത്താന തന്നെയാണ്.
ബീന കാസിം പ്രൊഡക്ഷൻസിന്റെ ബാനറിൽ ബീന കാസിമാണ് ചിത്രം നിർമ്മിക്കുന്നത്. കെ ജി രതീഷ് ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം വില്യം ഫ്രാൻസിസ്, എഡിറ്റിങ്ങ് നൗഫൽ അബ്ദുള്ള എന്നിവരാണ് മറ്റു അണിയറപ്രവർത്തകർ.
സംവിധായകൻ അരുൺ ഗോപി, ആന്റോ ജോസഫ്, ബാദുഷ ഉൾപ്പടെ സിനിമ മേഖലയിൽ നിന്നുള്ള നിരവധിപ്പേർ ഫസ്റ്റ് ലുക്ക് പങ്കുവെച്ചിട്ടുണ്ട്.
Post Your Comments