നരേന്ദ്ര മോദിയുടെ രണ്ടാം മന്ത്രിസഭയില്‍ 11 വനിതകളെ മന്ത്രിമാരാക്കിയതില്‍ പ്രതികരിച്ച് നടി കങ്കണ. പുതിയ മന്ത്രി സഭയിലൂടെ മോദി ഒരു ഫെമിനിസ്റ്റാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് കങ്കണ പറയുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലായിരുന്നു താരത്തിന്റെ പ്രതികരണം.
‘ഫെമിനിസം ഒരു തീയറി മാത്രമല്ല യാഥാര്‍ത്ഥ്യം കൂടിയാവണം. അതുപോലെ മോദിജി നമ്മുടെ പ്രധാനമന്ത്രി മാത്രമല്ല നമ്മുടെ പ്രൈം ഫെമിനിസ്റ്റ് കൂടിയാണ്’ -കങ്കണ കുറിച്ചു.
നിയുക്ത മന്ത്രിമാര്‍ അടക്കം ആകെ 77 മന്ത്രിമാരാണ് മോദി മന്ത്രിസഭയില്‍ നിലവിലുള്ളത്. പുതിയ മന്ത്രിസഭയില്‍ 11 മന്ത്രിമാര്‍ വനിതകളാണ്. ഒബിസി വിഭാഗത്തില്‍നിന്ന് 27 പേരും എസ്.ടി. വിഭാഗത്തില്‍നിന്ന് എട്ടുപേരും എസ്.സി. വിഭാഗത്തില്‍നിന്ന് 12 പേരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
Post Your Comments