മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബൻ. റൊമാന്റിക് ഹീറോയായി ഒരുകാലത്ത് തിളങ്ങിയ താരം ഇപ്പോൾ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി താരം നടത്തുന്ന പരിശ്രമങ്ങളാണ് പ്രശംസിക്കപ്പെടുന്നത്. ഇപ്പോഴിതാ ഇതിന്റെ തെളിവായി കഠിനമായ വർക്ക്ഔട്ട് നടത്തുന്ന ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ.
ഇടക്കാലത്ത് സ്വാധീനക്കുറവ് അനുഭവപ്പെട്ട തന്റെ വലതുകൈയുടെ ആരോഗ്യം ചിട്ടയായ വർക്ക് ഔട്ടിലൂടെ പരിഹരിച്ച് കൈകളുടെ കരുത്ത് വീണ്ടെടുത്തതിനെ കുറിച്ചും ചാക്കോച്ചൻ വീഡിയോയിൽ പറയുന്നു.
കൈയുടെ ലിഗമന്റ് ഇഷ്യു കാരണം വലതു കൈ പൊക്കാൻ പോലും കഴിയാത്ത അവസ്ഥ വന്നു. അതോടെയാണ് കൈകൾ സ്ട്രെങ്ങ്ത്തൺ ചെയ്യണമെന്ന് ഡോക്ടർമാർ പറയുന്നത്. തുടർന്ന് അതിനായി സ്വീകരിച്ച വ്യായാമമുറകളെ കുറിച്ചാണ് താരം വിശദമാക്കുന്നത്.
ഇപ്പോൾ കൈകളുടെ ആ പരിമിതിയെ മറികടന്നെന്നും നായാട്ട് സിനിമയിലെ വടംവലി സീനിലൊക്കെ പ്രൊഫഷണൽ ടീമിനൊപ്പമാണ് വടം വലി നടത്തിയതെന്നും താരം പറയുന്നു.
കഥാപാത്രങ്ങൾക്ക് അനുസൃതമായി മനസ്സിനെയും ശരീരത്തെയും പാകപ്പെടുത്തുന്ന പ്രോസസ് വളരെയധികം ആസ്വദിക്കുന്ന ആളാണ് താനെന്നും നോ പെയിൻ, നോ ഗെയിൻ എന്ന ഫിലോസഫിയിൽ ആണ് താൻ വിശ്വസിക്കുന്നതെന്നും ചാക്കോച്ചൻ കൂട്ടിച്ചേർത്തു.
https://www.instagram.com/tv/CQ513lGAN7m/?utm_source=ig_web_copy_link
Post Your Comments