ഇനിയും പിടിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥയിലാണ് സിനിമ ലോകം: മുഖ്യമന്ത്രിയയോട് വിനോദ് ഗുരുവായൂർ

സിനിമ മേഖലയിലെ ഭൂരിഭാഗവും ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചവരാണ്, അതിനാൽ ചിത്രീകരണത്തിന് അനുമതി നൽകണമെന്ന് വിനോദ് പറയുന്നു

സിനിമ ചിത്രീകരണത്തിന് അനുമതി നൽകണമെന്ന് മുഖ്യമന്തിയോട് അഭ്യർത്ഥനയുമായി സംവിധായകൻ വിനോദ് ഗുരുവായൂർ. എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്‌ ഷൂട്ട്‌ ചെയ്യാൻ തങ്ങൾ തയ്യാറാണ്. സിനിമ മേഖലയിലെ ഭൂരിഭാഗവും ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചവരാണ്. അതിനാൽ ചിത്രീകരണത്തിന് അനുമതി നൽകണമെന്ന് വിനോദ് പറയുന്നു.

വിനോദ് ഗുരുവായൂരിന്റെ വാക്കുകൾ:

‘ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്…. സിനിമ ഷൂട്ട്‌ തുടങ്ങാൻ അനുമതി തരണം. ഈ സമയം കുഴപ്പങ്ങൾ ഉണ്ടെന്നറിയാം പല സംസ്ഥാനങ്ങൾ അനുമതി കൊടുത്തു തുടങ്ങി. പാതി വഴിയിൽ നിൽക്കുന്ന ഒരുപാടു ചിത്രങ്ങൾ മലയാളത്തിലുണ്ട്. എല്ലാ മാനദണ്ഡങ്ങൾ ഞങ്ങൾ പാലിച്ചുകൊണ്ട്‌ ഷൂട്ട്‌ ചെയ്യാൻ തയ്യാറാണ്. ഇനിയും പിടിച്ചു നിൽക്കാൻ കഴിയാത്ത ഒരു അവസ്ഥയിലാണ് സിനിമ ലോകം. ഒരു വാക്സിൻ എടുത്തവരാണ് ഞങ്ങൾ ഭൂരിഭാഗവും. ഒരു വാക്സിനെങ്കിലും എടുത്തവർ ഷൂട്ടിങ്ങിൽ പങ്കെടുക്കാം എന്ന ഒരു സമ്മതം തന്നാൽ, പട്ടിണിയിലേക്ക് എത്തി നിൽക്കുന്ന ഒരു വിഭാഗം തൊഴിലാളികൾ രക്ഷപ്പെടും. ഞങ്ങളോടൊപ്പം എന്നും നിന്ന സഖാവിനോടെ ഇതൊക്കെ പറയാൻ കഴിയു’

Share
Leave a Comment