പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പൃഥ്വിരാജും സുപ്രിയയും. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഇരുവരും തങ്ങളുടെ എല്ലാ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സുപ്രിയ പങ്കുവെച്ച ഒരു മനോഹര ചിത്രമാണ് വൈറലാകുന്നത്. പൃഥ്വിരാജിനൊപ്പം പൂമാലയുമിട്ട് മാലിദ്വീപിൽവെച്ച് എടുത്തിരിക്കുന്ന ചിത്രമാണ് സുപ്രിയ ഷെയർ ചെയ്തിരിക്കുന്നത്.
‘ത്രോബാക്ക് ഓൺ എ മാൺഡേ’ എന്ന അടിക്കുറിപ്പോടെയാണ് സുപ്രിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി കമന്റുകളാണ് ചിത്രത്തിന് വരുന്നത് എന്നാൽ അതിൽ ഒരു ആരാധകന്റെ കമന്റാണ് ശ്രദ്ധേയമാകുന്നത്. പൂമാലയിട്ടു നിൽക്കുന്നത് കൊണ്ടാകും, ഹാപ്പി മാരീഡ് ലൈഫ് എന്നാണ് ആരാധകൻ കമന്റ് ചെയ്തിരിക്കുന്നത്.
https://www.instagram.com/p/CQ71W53MlFq/?utm_source=ig_web_copy_link
Post Your Comments